Tuesday, November 26, 2024

ഒക്ടോബര്‍ 1 മുതല്‍ പുതിയ മാറ്റങ്ങള്‍; ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത മാസം മുതല്‍ ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് തുടങ്ങി ഒരുപിടി സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ മാറ്റം വരുന്നു.

ഡെബിറ്റ് കാര്‍ഡ്

അടുത്ത മാസം മുതല്‍ ആര്‍ബിഐ കാര്‍ഡ് ടോക്കനൈസേഷന്‍ നടപ്പാക്കും. നമ്മുടെ കാര്‍ഡില്‍ 12 അക്ക നമ്പറും, പേരും, എക്സ്പയറി ഡേറ്റും കോഡുകളും അടങ്ങിയിട്ടുണ്ട്. വിവിധ പ്ലാറ്റ്ഫോമുകളില്‍ സേവ് ചെയ്തിട്ടുള്ള ഈ വിവരങ്ങള്‍ക്ക് പകരം അതൊരു ടോക്കണായി സേവ് ചെയ്യപ്പെടും. ഈ ടോക്കണാണ് ഇനിമുതലുള്ള പണമിടപാടുകള്‍ക്കായി ഉപയോഗിക്കുക.

ജൂണ്‍ അവസാനമായിരുന്നു ടോക്കണൈസേഷനുള്ള അവസാന ദിനം. ഇത് സെപ്റ്റംബര്‍ 30 ലേക്ക് നീട്ടുകയായിരുന്നു.

ക്രെഡിറ്റ് കാര്‍ഡ്

അടുത്ത മാസം മുതല്‍ ക്രെഡിറ്റ് കാര്‍ഡ് ആക്ടിവേറ്റ് ആക്കാനായി ഒടിപി ലഭിക്കുന്ന ഉപയോക്താക്കള്‍ 30 ദിവസത്തിനകം ( കാര്‍ഡ് ലഭിച്ച് ) ആക്ടിവേറ്റ് ചെയ്യണം. അല്ലാത്ത പക്ഷം കാര്‍ഡ് ബ്ലോക്ക് ആകും.

അടല്‍ പെന്‍ഷന്‍ യോജന

അടുത്ത മാസം മുതല്‍ ആദായ നികുതിയുടെ പരിധിയില്‍ വരുന്ന പൗരന്മാര്‍ക്ക് അടല്‍ പെന്‍ഷന്‍ യോജനയില്‍ ഭാഗമാകാന്‍ കഴിയില്ല.

എന്‍പിഎസ് നോമിനേഷന്‍

നാഷ്ണല്‍ പെന്‍ഷന്‍ പദ്ധതിയിലെ ഉപയോക്താവ് ഇ-നോമിനേഷന്‍ ഫയല്‍ ചെയ്താല്‍ നോഡല്‍ ഓഫിസിന് അപേക്ഷ സ്വീകരിക്കാനും തള്ളാനും സാധിക്കും. അപേക്ഷ സമര്‍പ്പിച്ച് 30 ദിവസമായിട്ടും നോഡല്‍ ഓഫിസിന്റെ ഭാഗത്ത് നിന്ന് പ്രതികരണമൊന്നും ലഭിച്ചില്ലെങ്കില്‍ സിആര്‍എ സിസ്റ്റം അപേക്ഷ സ്വീകരിക്കും. ഇതുവരെ അംഗീകാരം ലഭിക്കാത്ത ഇ-നോമിനേഷന്‍ അപേക്ഷകള്‍ക്കും ഒക്ടോബര്‍ 1 മുതല്‍ ഇത് ബാധകമാകും.

 

Latest News