5 ജി സേവനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തുടക്കമിടും. ഡല്‍ഹിയില്‍ നടക്കുന്ന ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യുന്നതിനൊപ്പമാകും മോദി 5 ജി സേവനങ്ങള്‍ക്ക് തുടക്കമിടുക. ആദ്യഘട്ടത്തില്‍ രാജ്യത്തെ പ്രധാന 13 നഗരങ്ങളിലാണ് സേവനങ്ങള്‍ ലഭിക്കുക.
ഇതില്‍, കേരളത്തിലെ നഗരങ്ങള്‍ ഉള്‍പ്പെട്ടില്ല. സേവനങ്ങള്‍ ഉപഭോക്താകള്‍ക്ക് താങ്ങാവുന്ന നിരക്കിലാണെന്ന് ഉറപ്പ് വരുത്തുമെന്നും ഐ ടി മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
2023 അവസാനത്തോടെ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും 5ജി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദീപാവലിക്ക് ദില്ലി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, എന്നീ പ്രധാന നഗരങ്ങളില്‍ 5 ജി എത്തുമെന്ന് റിലയന്‍സ് പ്രഖ്യാപിച്ചിട്ടുണ്ട്. എയര്‍ടെല്ലും വി ഐ യും 5 ജി ഉടന്‍ തുടങ്ങാനുള്ള ഒരുക്കത്തിലാണ്.