ബ്രിട്ടനിലെ ചാള്‍സ് മൂന്നാമന് രാജാവിന്റെ പേരില്‍ നാണയം പുറത്തിറക്കി. ബ്രിട്ടീഷ് ശില്പിയായ മാര്ട്ടിന് ജെന്നിങ്സ് രൂപകല്പനചെയ്ത നാണയം ചാള്‍സ് രാജാവ് അംഗീകരിച്ചിട്ടുണ്ട്. അഞ്ച് ഡോളര്‍, 50 പെന്‍സ് നാണയങ്ങളാണ് റോയല്‍ മിന്റ് പുറത്തിറക്കിയത്. ഈ വര്‍ഷംതന്നെ പൊതുജനങ്ങള്‍ക്കിടയില്‍ പ്രചരിക്കും. രാജകീയ പാരമ്പര്യത്തിനനുസൃതമായി ചാള്‍സിന്റെ ഛായാചിത്രം ഇടത്തേക്ക് മുഖംതിരിച്ചാണുള്ളത്.
എലിസബത്ത് രാജ്ഞിയുടെ പേരിലുള്ള നാണയത്തില്‍ വലത്തോട്ട് മുഖംതിരിച്ചായിരുന്നു. ആചാരപ്രകാരം ഓരോ അധികാരിയുടെയും വശം മാറ്റാറുണ്ട്. ‘ചാള്‍സ് മൂന്നാമന് രാജാവ്, ദൈവകൃപയാല്‍, വിശ്വാസത്തിന്റെ സംരക്ഷകന്‍’ എന്ന് അര്‍ഥം വരുന്ന വാചകവും ചേര്‍ത്തിട്ടുണ്ട്. എലിസബത്ത് രാജ്ഞിയുടെ പേരിലുള്ള നാണയം പ്രചാരത്തില്‍ തുടരും. എലിസബത്ത് രാജ്ഞിയുടെ ചിത്രമുള്ള 27 ബില്യണ്‍ നാണയങ്ങള്‍ യു.കെയില്‍ പ്രചരിക്കുന്നുണ്ട്.