Sunday, November 24, 2024

ലിമാന്‍ തിരിച്ചുപിടിച്ച് യുക്രെയ്ന്‍ സേന

കിഴക്കന്‍ യുക്രെയ്‌നിലെ തന്ത്രപ്രധാനനഗരമായ ലിമാന്‍ പട്ടണം യുക്രെയ്ന്‍ സേന തിരിച്ചുപിടിച്ചു. റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ യുക്രെയ്‌നിലെ അധിനിവേശ പ്രദേശങ്ങള്‍ റഷ്യയോടു കൂട്ടിച്ചേര്‍ക്കുന്ന ഉത്തരവില്‍ ഒപ്പുവച്ചതിന്റെ പിറ്റേന്നാണ് വന്‍തിരിച്ചടി ഉണ്ടായിരിക്കുന്നത്. 5,500 റഷ്യന്‍ പട്ടാളക്കാരാണ് ലിമാനിലുണ്ടായിരുന്നത്. ഒട്ടേറെപ്പേരെ വധിച്ചുവെന്നും കുറേപ്പേര്‍ കീഴടങ്ങിയെന്നുമാണ് യുക്രെയ്ന്‍ സേന അറിയിച്ചത്.

കിഴക്കന്‍ യുക്രെയ്‌നിലെ സൈനിക നടപടിയില്‍ ആയുധങ്ങളും മറ്റു വസ്തുക്കളും എത്തിക്കാന്‍ റഷ്യ ഉപയോഗിക്കുന്ന ലിമാന്‍ പട്ടണത്തിന് തന്ത്രപരമായി പ്രാധാന്യം കൂടുതലാണ്. കഴിഞ്ഞമാസം യുക്രെയ്ന്‍ പട്ടാളത്തിന്റെ മിന്നലാക്രമണത്തില്‍ ഖാര്‍കീവ് മേഖലയില്‍നിന്നു പിന്മാറേണ്ടിവന്ന റഷ്യന്‍ പട്ടാളത്തിന് ലിമാന്‍ പട്ടണം നഷ്ടമായത് കനത്ത ആഘാതമാണ്.

കുറച്ചു ദിവസങ്ങളായി പട്ടണത്തില്‍നിന്നു റഷ്യന്‍ പട്ടാളം പിന്മാറിക്കൊണ്ടിരിക്കുകയായിരുന്നു. മൂന്നു ദിവസത്തിനകം പട്ടണം യുക്രെയ്ന്‍ പട്ടാളം പിടിച്ചെടുക്കുമെന്ന് യുഎസ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറഞ്ഞത്.

 

Latest News