പ്രമുഖ വ്യവസായി അറ്റ്ലസ് രാമചന്ദ്രന് (എം എം രാമചന്ദ്രന്- 80) അന്തരിച്ചു. ദുബായ് ആസ്റ്റര്‍ മന്‍ഖൂള്‍ ആശുപത്രിയില്‍ ഞായറാഴ്ച രാത്രിയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചന്ദ്രകാന്ത് ഫിലിംസിന്റെ ബാനറില്‍ വൈശാലി, സുകൃതം ഉള്‍പ്പെടെ നിരവധി ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. 13 ചിത്രങ്ങളില്‍ അഭിനയിച്ചു.
1942 ജൂലൈ 31ന് തൃശൂരില്‍ ജനിച്ചു. ബാങ്കിങ് മേഖലയില്‍ പ്രവര്‍ത്തനം ആരംഭിച്ച അദ്ദേഹം 1974ല്‍ കുവൈറ്റിലേക്ക് പോയി. അവിടെയാണ് അറ്റ്ലസ് ജൂവലറിയുടെ ആദ്യ ഷോറൂം തുടങ്ങിയത്. സ്ഥാപനത്തിന്റെ പരസ്യത്തിലെ വ്യത്യസ്ത സംഭാഷണശൈലിയിലൂടെ മലയാളികള്‍ക്ക് സുപരിചിതനായി. ഇന്ദിരയാണ് ഭാര്യ. രണ്ട് മക്കള്‍.