ഇന്ത്യാ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ലൈറ്റ് കോംബാക്ട് ഹെലികോപ്ടര്‍ വ്യാമസേനക്ക് കൈമാറി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. രാജസ്ഥാനിലെ ജോദ്പൂരില്‍ വച്ച് നടന്ന ചടങ്ങിലാണ് ഹെലിക്കോപ്റ്ററുകള്‍ കൈമാറിയത്.
ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎല്‍) ആണ് എല്‍സിഎച്ച് നിര്‍മിച്ചത്. വിവിധ മിസൈലുകളും ആയുധങ്ങളും വിക്ഷേപിക്കാന്‍ കഴിയും വിധമുള്ള മള്‍ട്ടി-റോള്‍ പ്ലാറ്റ്‌ഫോമാണ് എല്‍സിഎച്ചിനുള്ളത്.
ഇന്ത്യ തദ്ദേശീയമായി വികസിയിപ്പിച്ച ലൈറ്റ് കോംബാക്ട് ഹെലികോപ്ടറുകളുടെ ആദ്യ ബാച്ചാണ് വ്യോമസേനയുടെ ഭാഗമാകുന്നത്.
ഉയരം കൂടിയ പ്രദേശങ്ങളില്‍ വിന്യസിക്കുവാന്‍ കരുത്തുള്ളവയാണ് ഈ ഹെലികോപ്‌ററുകള്‍. 5000മീറ്റര്‍ ഉയരത്തില്‍ എത്ര പ്രതികൂല കാലാവസ്ഥയിലും ടേക്ക് ഓഫും, ലാന്റിങ്ങും നടത്താന്‍ കഴിയുന്ന ലോകത്തിലെ ഒരേയൊരു ആക്രമണ ഹെലികോപ്റ്റര്‍ എന്നതാണ് പ്രചന്ദ് ഹെലികോപ്റ്ററുകളുടെ പ്രത്യേകത.
പ്രതിരോധ ഉത്പാദന മേഖലയിലെ സുപ്രധാന നാഴികക്കല്ലാണ് എല്‍സിഎച്ചിന്റെ വ്യോമസേന ഭാഗദേയം എന്നു പ്രതിരോധ മന്ത്രി പറഞ്ഞു.സൈനിക മേധാവി അനില്‍ ചൗഹാന്‍, ഐഎഎഫ് മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വി.ആര്‍ ചൗധരി എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.