കഞ്ചാവിനെ നിരോധിത വസ്തുക്കളുടെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാനുള്ള ആവശ്യം വേള്‍ഡ് ആന്റി ഡോപ്പിംഗ് ഏജന്‍സി (വാഡ) തള്ളി. കഴിഞ്ഞ വര്‍ഷം യുഎസ് അതിവേഗ ഓട്ടക്കാരി ഷാ കാരി റിച്ചാര്ഡ്സണ് കഞ്ചാവ് ഉപയോഗിച്ചതായി തെളിഞ്ഞതിനെ തുടര്‍ന്ന് ഒളിമ്പിക്സ് നഷ്ടമായതിനു പിന്നാലെയാണ് ഈ ആവശ്യമുയര്‍ന്നത്.
കഞ്ചാവിനെ നിരോധിത വസ്തുക്കളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയ നടപടി അവലോകനം ചെയ്യണമെന്ന് ലോക അത്ലറ്റിക്സ് തലവന്‍ സെബാസ്റ്റ്യന്‍ കോ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യമുയര്‍ത്തിയിരുന്നു.
തീരുമാനം അവലോകനം ചെയ്യുന്നതില്‍ യുക്തിരഹിതമായി എന്തെങ്കിലും ഉള്ളതായി കരുതുന്നില്ലെന്ന് ടോക്കിയോ ഒളിമ്പിക്സിന് മുന്നോടിയായി കോ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അത് തികച്ചും യുക്തിരഹിതമാണ്. ഒന്നും മാറ്റാനാകാത്തതല്ല, തീരുമാനങ്ങള്‍ അവസരത്തിനനുസരിച്ച് അവലോകനം ചെയ്യണമെന്നും കോ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, കഞ്ചാവിലെ പ്രധാന സൈക്കോആക്ടീവ് ഘടകമായ ടിഎച്ച്സിയെ നിരോധിത ലിസ്റ്റില്‍ നിലനിര്‍ത്താന്‍ തീരുമാനിച്ചു എന്ന് സിഡ്നിയില്‍ നടന്ന എക്സിക്യുട്ടീവ് കമ്മിറ്റി യോഗത്തിനു ശേഷം വേള്‍ഡ് ആന്റി ഡോപ്പിംഗ് ഏജന്‍സി വെള്ളിയാഴ്ച നടത്തിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ഒരു വസ്തു ഏജന്‍സിയുടെ നിരോധിത ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിന് അത് മൂന്ന് മാനദണ്ഡങ്ങളില്‍ രണ്ടെണ്ണം എങ്കിലും പാലിക്കണമെന്ന് ഏജന്‍സി പറഞ്ഞു.
പ്രകടനം മെച്ചപ്പെടുത്താനുള്ള കഴിവ്, കായിക താരത്തിന്റെ ആരോഗ്യത്തെ ബാധിക്കാനുള്ള സാധ്യത, സ്പോര്‍ട്സിന്റെ അന്തഃസത്തയെ ഇല്ലാതാക്കല്‍ എന്നിവയാണ് ഇതില്‍ ഉള്‍പ്പെടുന്നത്.
തീരുമാനവുമായി ബന്ധപ്പെട്ട് വാഡയുടെ വിദഗ്ദ്ധ സമിതി, കായിക താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തി. പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് നടന്ന ശാസ്ത്രീയ പഠനങ്ങളും പരിശോധനയ്ക്ക് വിധേയമാക്കി.
കഞ്ചാവിന്റെ ഉപയോഗം സ്പോര്‍ട്സിന്റെ അന്തഃസത്തയെ ബാധിക്കുന്നതാണെന്ന് WADAയുടെ എത്തിക്സ് എക്സ്പേര്‍ട്ട് അഡൈ്വസറി ഗ്രൂപ്പ് തീരുമാനമെടുത്തതായും പറഞ്ഞു. മത്സരങ്ങളില്‍ നിന്ന് മാത്രമാണ് ടിഎച്ച്സി നിരോധിച്ചിട്ടുള്ളതെന്നും പരിശോധനയില്‍ ഇതിന്റെ അളവ് പോസിറ്റീവ് ആകണമെങ്കില്‍ 150 എന്‍ജി/എംഎല് എന്ന് 2013-ല്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും ഏജന്‍സി അറിയിച്ചു.
ടിഎച്ച്സിയെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന തീരുമാനം ഏകപക്ഷീയമായിരുന്നില്ല എന്ന് WADA-യുടെ ഡയറക്ടര്‍ ഒളിവിയര്‍ നിഗ്ലി പ്രസ്താവനയില്‍ പറഞ്ഞു. ഈ വസ്തുവിനെ സംബന്ധിച്ച് ലോകമെമ്പാടുമുള്ളതും ചില പ്രത്യേക രാജ്യങ്ങളില്‍ ഉള്ളതുമായ വ്യത്യസ്തമായ അഭിപ്രായങ്ങളെ കുറിച്ചും ധാരണകളെ കുറിച്ചും ണഅഉഅയ്ക്ക് ബോധ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടിഎച്ച്സിയെ നിരോധിത ലിസ്റ്റില്‍ നിന്ന് നീക്കം ചെയ്യാനുള്ള അഭ്യര്‍ത്ഥനകളെ വിദഗ്ദ്ധര്‍ പിന്തുണയ്ക്കുന്നില്ലെന്നും ഏജന്‍സി ചൂണ്ടിക്കാട്ടി. കഞ്ചാവിനെ നിരോധിത ലിസ്റ്റില്‍ നിലനിര്‍ത്തുന്നതിനെയാണ് നിരവധി രാജ്യങ്ങളിലെയും അന്താരാഷ്ട്ര തലത്തിലെയും നിയമങ്ങള്‍ പിന്തുണയ്ക്കുന്നതെന്ന് നിഗ്ലി ചൂണ്ടിക്കാട്ടി.
അതേസമയം, 2024 ജനുവരി ഒന്ന് മുതല്‍ ശക്തമായ വേദനസംഹാരി ഓപിയോയിഡ് ആയ ട്രാമഡോള്‍ നിരോധിത ലിസ്റ്റിലേക്ക് ചേര്‍ക്കുമെന്ന വിവരം വാഡ സ്ഥിരീകരിച്ചു. തീരുമാനത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും കായികതാരങ്ങളെയും ആരോഗ്യ പ്രവര്‍ത്തകരെയും ഇക്കാര്യം അറിയിക്കുന്നതിനും വേണ്ടിയാണ് തീരുമാനം ഒരു വര്‍ഷം വൈകിപ്പിക്കുന്നതെന്ന് വാഡ അറിയിച്ചു. 2019 മുതല്‍ സൈക്ലിംഗില്‍ നിരോധിക്കപ്പെട്ട മരുന്നാണ് ട്രാമഡോള്‍.