റഷ്യന്‍ അധിനിവേശ മേഖലകളില്‍ മുന്നേറ്റം ശക്തമാക്കി യുക്രെയ്ന് സൈന്യം. തന്ത്രപ്രാധാന്യമുള്ള ഖേഴ്സണ്‍ മേഖലയിലാണ് യുക്രെയ്ന് മുന്നേറ്റം. ഇവിടെ ഭരണസിരാകേന്ദ്രം സ്ഥാപിക്കാനാണു റഷ്യ ആഗ്രഹിക്കുന്നത്.
രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ ഖാര്‍കീവില്‍ നടത്തിയ മുന്നേറ്റത്തെ അപേക്ഷിച്ച് ഖേഴ്സണില്‍ മെല്ലെയാണ് യുക്രെയ്ന് സൈന്യത്തിന്റെ മുന്നേറ്റം.
ഹിതപരിശോധനയിലൂടെ റഷ്യന്‍ ഫെഡറേഷനില്‍ ചേര്‍ക്കപ്പട്ട നാലു മേഖലകളിലൊന്നാണു ഖേഴ്സണ്‍. ഇവിടത്തെ റഷ്യന്‍ നിയന്ത്രിത പാര്‍ലമെന്റിന്റെ അധോസഭ റഷ്യയുമായി അടുത്ത ദിവസം കരാര്‍ ഒപ്പിടും. ഇതിനുശേഷം ഉപരിസഭയും റഷ്യയുമായി കരാര്‍ ഒപ്പിടുമെന്നാണു റിപ്പോര്‍ട്ട്.