സംസ്ഥാനത്ത് ഇന്ന് ഉച്ചക്ക് ശേഷം വ്യാപക മഴക്ക് സാധ്യത. മധ്യ-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യുനമര്‍ദ്ധമാണ് മഴക്ക് കാരണം. കേരളത്തിലെ എല്ലാം ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ ലഭിക്കുമെന്നും മലയോര മേഖലകളില്‍ മഴ കനക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അതേസമയം കനത്ത മഴയില്‍ തിരുവനന്തപുരം പൊന്മുടി വിനോദ സഞ്ചാരകേന്ദ്രത്തിലേക്കുളള റോഡ് തകര്‍ന്നു. കഴിഞ്ഞ ദിവസത്തെ കനത്ത മഴയില്‍ വീണ്ടും മണ്ണിടിഞ്ഞതോടെ പൊന്മുടി പൂര്‍ണമായി ഒറ്റപ്പെട്ടിരിക്കുകയാണ്.