യുക്രെയ്‌നിന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ 625 മില്യണ്‍ യുഎസ് ഡോള റിന്റെ അധിക സൈനിക സഹായം പ്രഖ്യാപിച്ചു. ഹൈ മൊബിലിറ്റി ആര്‍ട്ടിലറി റോക്കറ്റ് സിസ്റ്റംസ്, പീരങ്കി സംവിധാനങ്ങള്‍, കവചിത വാഹനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന പാക്കേജാണ് പ്രഖ്യാപിച്ചത്.
പ്രസിഡന്റും ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസും യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയുമായി ഫോണില്‍ സംസാരിച്ച ശേഷമാണ് സഹായം പ്രഖ്യാപിച്ചത്. യുക്രെയ്ന്റെ പ്രദേ ശങ്ങള്‍ റഷ്യ പിടിച്ചടക്കുന്നത് അമേരിക്ക ഒരിക്കലും അനുവദിക്കുകയില്ലെന്ന് വൈറ്റ് ഹൗസ് പ്രസ്താ വനയില്‍ പറഞ്ഞു.
അതേസമയം, കഴിഞ്ഞ ഫെബ്രുവരി 24ന് ആരംഭിച്ച യുക്രെയ്ന്‍ അധിനിവേശം റഷ്യ തുടരുകയാണ്. റഷ്യന്‍ അധിനിവേശ മേഖലകളില്‍ യുക്രെയ്ന്‍ സൈന്യവും മുന്നേറ്റം ശക്തമാക്കിയിട്ടുണ്ട്. തന്ത്രപ്രാ ധാന്യമുള്ള ഖേഴ്‌സണ്‍ മേഖലയിലാണ് യുക്രെയ്ന്‍ മുന്നേറ്റം. ഇവിടെ ഭരണസിരാകേന്ദ്രം സ്ഥാപിക്കാ നാണു റഷ്യ ആഗ്രഹിക്കുന്നത്.
രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ ഖാര്‍കീവില്‍ നടത്തിയ മുന്നേറ്റത്തെ അപേക്ഷിച്ച് ഖേഴ്‌സണില്‍ മെല്ലെയാണ് യുക്രെയ്ന്‍ സൈന്യത്തിന്റെ മുന്നേറ്റം. ഹിതപരിശോധനയിലൂടെ റഷ്യന്‍ ഫെഡറേഷനില്‍ ചേര്‍ക്കപ്പട്ട നാലു മേഖലകളിലൊന്നാണു ഖേഴ്‌സണ്‍.