Tuesday, November 26, 2024

രസതന്ത്രത്തില്‍ നോബല്‍ പുരസ്‌കാരം മൂന്ന് പേര്‍ക്ക്

2022ലെ രസതന്ത്ര നോബല്‍ സമ്മാനം പ്രഖ്യാപിച്ചു. ക്ലിക്ക് കെമിസ്ട്രിയിലേയും ബയോ ഓര്‍ത്തോഗനല്‍ കെമിസ്ട്രിയിലേയും ഗവേഷണങ്ങള്‍ക്ക് പുരസ്‌കാരങ്ങള്‍ ലഭിച്ചു.

കരോളിന്‍ ആര്‍ ബെര്‍ടോസി, മോര്‍ട്ടന്‍ മെല്‍ഡല്‍, ബാരി ഷാര്‍പ്ലെസ് എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. രണ്ടാം തവണയും നോബല്‍ സമ്മാനം നേടുന്ന വ്യക്തിയാണ് ബാരി ഷാര്‍പ്ലെസി.

ക്ലിക്ക് കെമിസ്ട്രിയെന്ന രസതന്ത്രത്തിന്റെ പ്രവര്‍ത്തന രൂപത്തിന് അടിത്തറ പാകിയവരാണ് മോര്‍ട്ടന്‍ മെല്‍ഡലും ബാരി ഷാര്‍പ്ലെസും.

കാഠിന്യമേറിയ പ്രക്രിയകള്‍ ലളിതമാക്കിയതിനുള്ള അംഗീകാരമാണ് ഈ വര്‍ഷത്തെ രസതന്ത്ര നൊബേലെന്ന് റോയല്‍ സ്വീഡിഷ് അക്കാദമി ചൂണ്ടിക്കാട്ടി.അസിമട്രിക് ഓര്‍ഗനോ കാറ്റലിസ്റ്റുകള്‍ വികസിപ്പിച്ച ബെഞ്ചമിന്‍ ലിസ്റ്റ്, ഡേവിസ് മാക്മില്ലന്‍ എന്നിവര്‍ക്കാണ് കഴിഞ്ഞ വര്‍ഷത്തെ പുരസ്‌കാരം ലഭിച്ചത്.

 

Latest News