ഇന്ത്യയെ പ്രകീര്‍ത്തിച്ച് ലോകബാങ്ക് അദ്ധ്യക്ഷന്‍ ഡേവിഡ് മാല്‍പാസ്. കൊറോണ കാലത്ത് നിസ്സഹായരും ദരിദ്രരുമായ മനുഷ്യര്‍ക്ക് ഇന്ത്യ നല്കിയ സഹായം മാതൃകാപരമാണ്. ആവശ്യക്കാര്‍ക്ക് പണം നേരിട്ട് നല്കിയ ഇന്ത്യന്‍ മാതൃക മറ്റു രാജ്യങ്ങള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.
കൊറോണക്കാലത്ത് ഇന്ത്യയില്‍ ഡിജിറ്റല്‍ ക്യാഷ് ട്രാന്‍സ്ഫര്‍ വഴി ഗ്രാമീണരില്‍ 85 ശതമാനം പേര്‍ക്കും നഗരത്തിലെ 69 ശതമാനം പേര്‍ക്കും സഹായം എത്തി. മറ്റു രാജ്യങ്ങള്‍ സബ്സിഡികളില്‍ കേന്ദ്രീകരിച്ചപ്പോള്‍ നിസ്സഹായരായ മനുഷ്യര്‍ക്ക് നേരിട്ട് പണം എത്തിക്കുകയായിരുന്നു ഇന്ത്യ. ഈ നടപടിയെ മറ്റെല്ലാ രാജ്യങ്ങളും മാതൃകയാക്കേണ്ടതാണ് എന്നായിരുന്നു ലോക ബാങ്ക് അദ്ധ്യക്ഷന്റെ പരാമര്‍ശം.
നിരവധി വികസ്വര സമ്പദ്വ്യവസ്ഥകള് കൊറോണ കാലത്ത് ശ്രദ്ധേയമായ വിജയങ്ങള്‍ കൈവരിച്ചുവെന്നും അതിലൊന്നാണ് ഇന്ത്യയെന്നും ഇന്ത്യ വിവേകത്തോടെ സാധ്യതകള്‍ കണ്ടെത്തി പ്രവര്‍ത്തിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.