മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രത്തിന് ഏഷ്യന്‍ അക്കാദമി ക്രീയേറ്റീവ് അവാര്‍ഡ്. ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മിന്നല്‍ മുരളി എന്ന ചലച്ചിത്രമാണ് മലയാള സിനിമക്ക് ഈ നേട്ടം നേടിത്തന്നത്.
മികച്ച വിഷ്വല്‍ എഫക്ട്‌സസ് ഫീച്ചര്‍ ഫിലിമിനുള്ള പുരസ്‌കാരം, മികച്ച സംവിധായകനുള്ള ഏഷ്യന്‍ അക്കാദമി പുരസ്‌കാരം എന്നിവയ്ക്ക് പുറമെ
ചിത്രത്തില്‍ ഷിബു എന്ന കഥാപാത്രം അവതരിപ്പിച്ച ഗുരു സോമസുന്ദരത്തിന് മികച്ച നടനുള്ള പുരസ്‌കാരവും ലഭിച്ചു.
ഏഷ്യ-പാസാഫിക് മേഖലയില്‍ നിന്നുള്ള 16 രാജ്യങ്ങളിലെ സിനിമകളെ പിന്തള്ളിയാണ് മിന്നല്‍ മുരളി ഈ നേട്ടത്തിനു അര്‍ഹമായത്.
ടോവിനോ തോമസ് നായകനായ മിന്നല്‍ മുരളി 2021 ഡിസംബറിലാണ് പുറത്തിറങ്ങിയത്.സിനിമ പ്രഖ്യാപന സമയം മുതല്‍ രാജ്യവ്യാപകമായി വലിയ സ്വീകര്യതയാണ് ചിത്രത്തിന് ലഭിച്ചത്.
ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് മെല്‍ബണിന്റെ നാമനിര്‍ദേശ പട്ടികയിലും, സൈമ അവര്‍ഡിലും ചിത്രം ഇടം പിടിച്ചിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ഒടിടി വെബ് എന്റര്‍ടൈന്‍മെന്റ് പുരസ്‌കാരമായ ഐഡബ്ല്യൂഎം ഡിജിറ്റല്‍ അവാര്‍ഡ് തുടങ്ങി നിരവധി അംഗീകരങ്ങളും ചിത്രത്തിന് ലഭിച്ചു.