Monday, November 25, 2024

മഹ്‌സ അമിനിയുടെ മരണം പോലീസ് മര്‍ദനം മൂലമല്ലെന്ന് റിപ്പോര്‍ട്ട്

ഹിജാബ് വിരുദ്ധ പ്രതിഷേധത്തിനു തിരികൊളുത്തിയ മഹ്‌സാ അമിനയുടെ മരണത്തിനു കാരണം പോലീസ് മര്‍ദനമല്ലെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. തലച്ചോറില്‍ ഒക്‌സിജന്‍ ലഭിക്കാത്ത അവസ്ഥയായ ‘സെറിബ്രല്‍ ഹൈപോക്‌സിയ’ മൂലം ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതാണു മരണകാരണമെന്നാണ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

ശിരസിലോ ശരീരത്തിലോ ഏറ്റ അടിയല്ല മരണകാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നതായി ഇറാനിലെ ഔദ്യോഗിക മാധ്യമങ്ങള്‍ പറഞ്ഞു. അതേസമയം, മഹ്‌സയ്ക്കു മര്‍ദനമേറ്റിരുന്നോ എന്നകാര്യം പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നില്ല. ഇറാന്‍ ഫോറന്‍സിക് ഓര്‍ഗനൈസേഷന്‍, സ്‌റ്റേറ്റ് ടെലിവിഷനിലൂടെയാണ് റിപ്പോര്‍ട്ട് പുറത്തു വിട്ടത്.

സദാചാര ലംഘനത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്ത് ഡിറ്റന്‍ഷന്‍ സെന്ററിലേക്ക് മാറ്റുന്നതിനിടെ പോലീസ് വാനില്‍ മഹ്‌സ ക്രൂര മര്‍ദനത്തിന് ഇരയായെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ആക്രമണത്തിന് പിന്നാലെ കോമയിലായ യുവതിക്ക് ആശുപത്രിയില്‍ വച്ച് മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു.

Latest News