Monday, November 25, 2024

കാലാവസ്ഥാ വ്യതിയാനം: സമ്പന്ന രാഷ്ട്രങ്ങളുടെ നഷ്ടപരിഹാരം എവിടെയെന്ന് ആഫ്രിക്കന്‍ രാജ്യങ്ങള്‍

സമ്പന്ന രാഷ്ട്രങ്ങളുടെ വ്യാവസായിക വളര്‍ച്ചക്ക് ഇരകളാകുന്ന ദരിദ്ര രാജ്യങ്ങള്‍ക്ക് 2020 നിടെ നല്‍കുമെന്ന് വാഗ്ദാനം ചെയ്ത 10,000 കോടി ഡോളറില്‍ ഒന്നും ഇതുവരെ കിട്ടിയില്ലെന്ന് ആഫ്രിക്കന്‍ രാജ്യങ്ങളുടെ പരാതി.

ഈജിപ്തിലെ ഗിസയില്‍ കാലാവസ്ഥ പ്രതിസന്ധി ചര്‍ച്ചചെയ്യാന്‍ ഒത്തുചേര്‍ന്ന ആഫ്രിക്കന്‍ രാജ്യങ്ങളിലെ മുതിര്‍ന്ന നേതാക്കളുടെ യോഗമാണ് ആവശ്യം ഉന്നയിച്ചത്. 2009ല്‍ കോപന്‍ഹേഗനില്‍ ചേര്‍ന്ന യോഗമാണ് കാലാവസ്ഥ പ്രതിസന്ധിയുടെ ആഘാതങ്ങള്‍ മറികടക്കാന്‍ 10,000 കോടി ഡോളര്‍ വാഗ്ദാനം ചെയ്തിരുന്നത്. തുകയുടെ പകുതി പോലും നല്‍കാന്‍ ആരും തയ്യാറായില്ലെന്നും ഈജിപ്തിന്റെ പ്രതിനിധി പറഞ്ഞു.

 

Latest News