ഇന്ത്യയുടെ 50-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ പേര് നിർദ്ദേശിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് (സിജെഐ) യു യു ലളിത്. നവംബർ എട്ടിന് യു. യു ലളിതിൻറെ കാലാവധി അവസാനിക്കും. ഇതിനെത്തുടർന്നാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ പേര് ചീഫ് ജസ്റ്റിസ് നിർദ്ദേശിച്ചത്.
ചീഫ് ജസ്റ്റിസ് പദവിയിൽ രണ്ട് വർഷത്തെ കാലാവധിയാണ് ഡി.വൈ. ചന്ദ്രചൂഢിനുള്ളത്. 2024 നവംബർ പത്തിനാണ് വിരമിക്കുക. സ്ഥാനം ഒഴിയുന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസ് തന്റെ പിൻഗാമിയെ നിർദ്ദേശിച്ചു കൊണ്ടുള്ള കത്ത് കേന്ദ്രസർക്കാരിന് ഔപചാരികമായി അയയ്ക്കണമെന്നാണ് പ്രോട്ടോക്കോൾ. ഇതുസംബന്ധിച്ച് ഔദ്യോഗിക കത്ത് കേന്ദ്രസർക്കാരിന് സമർപ്പിക്കുന്നതിന്റെ ഭാഗമായി എല്ലാ സുപ്രീം കോടതി ജഡ്ജിമാരുടെയും യോഗം ചീഫ് ജസ്റ്റിസ് വിളിച്ചു ചേർത്തു. യോഗത്തിനു ശേഷം ചീഫ് ജസ്റ്റിസ് കേന്ദ്ര സർക്കാരിന് സമർപ്പിക്കുന്ന കത്ത് നിയമമന്ത്രാലയം പരിഗണിക്കും.
സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് എൻ വി രമണ സ്ഥാനം ഒഴിഞ്ഞപ്പോഴും തൻറെ പിൻഗാമിയെ നിർദ്ദേശിച്ചു കൊണ്ടുള്ള കത്ത് കേന്ദ്രസർക്കാരിന് സമർപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ അന്ന് പുറത്തു വിട്ടിരുന്നു.