Wednesday, November 27, 2024

അനാവശ്യ യാത്ര ഒഴിവാക്കാൻ യുക്രൈനിലെ ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പ്

അനാവശ്യമായ ആഭ്യന്തര യാത്രകൾ ഒഴിവാക്കണമെന്നും താമസസ്ഥലമടക്കമുള്ള വിവരങ്ങൾ ഇന്ത്യൻ എംബസിയെ കൃത്യമായി അറിയിക്കണമെന്നും വ്യക്തമാക്കി കീവിലെ ഇന്ത്യൻ എംബസി. യുക്രൈൻ സർക്കാരും തദ്ദേശഭരണകൂടങ്ങളും നൽകുന്ന സുരക്ഷാ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും എംബസി ആവശ്യപ്പെട്ടു.

നീണ്ട ഇടവേളയ്ക്ക് ശേഷം യുക്രൈനിൽ റഷ്യ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. മൂന്ന് മാസത്തിന് ശേഷം ആദ്യമായാണ് രാജ്യതലസ്ഥാനത്ത് റഷ്യൻ ആക്രമണം റിപ്പോർട്ട് ചെയ്യുന്നത്. ജൂൺ 26-നാണ് കീവിൽ അവസാനമായി റഷ്യൻ ആക്രമണമുണ്ടായത്. ക്രിമിയയുമായി ബന്ധിപ്പിക്കുന്ന പാലം തകർത്തതിന് പിന്നാലെയായിരുന്നു റഷ്യൻ സൈന്യം ആക്രമണം ശക്തമാക്കിയത്.

തെക്കൻ യുക്രൈനിലെ യുദ്ധമുഖത്തേക്കുള്ള റഷ്യയുടെ പ്രധാന വിതരണ ശൃംഖലയാണ് സ്ഫോടനത്തിൽ ഭാഗികമായി തകർന്ന കെർച്ച് പാലം. സ്‌ഫോടനത്തിൽ പാലം ഭാഗികമായി തകർന്നിരുന്നു. ഇതിനു എതിരെ ഉള്ള പ്രതികരണമായി ആണ് റഷ്യ ആക്രമണങ്ങൾ വർധിപ്പിച്ചത്.

Latest News