Wednesday, November 27, 2024

ഫേസ്ബുക്കിന്റെ മാതൃ കമ്പനിയെ ഭീകര സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തി റഷ്യ

ഫെയ്‌സ്ബുക്കിന്റേയും ഇൻസ്റ്റാഗ്രാമിന്റേയും മാതൃകമ്പനി ആയ മെറ്റയെ ഭീകര സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തി റഷ്യ. രാജ്യത്തിന്റെ സാമ്പത്തിക ഇടപാടുകൾ നിരീക്ഷിക്കുന്ന ഏജൻസിയാണ് മെറ്റയെ ഭീകരവാദ സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്.

മുൻപ് ഫെയ്‌സ്ബുക്കിനും ഇൻസ്റ്റഗ്രാമിനും റഷ്യ നിരോധനം ഏർപ്പെടുത്തിയിരുന്നു. യുക്രൈൻ യുദ്ധത്തിന് പിന്നാലെയാണ് ഫെയ്‌സ്ബുക്കിനും ഇൻസ്റ്റഗ്രാമിനും റഷ്യ രാജ്യത്ത് നിരോധനമേർപ്പെടുത്തിയത്. നിരോധനം ഏർപ്പെടുത്തി ഒരു മാസത്തിനുശേഷം മെറ്റാ സിഇഒ മാർക്ക് സക്കർബർഗിനെ രാജ്യത്തേക്ക് പ്രവേശിക്കുന്നതിൽ നിന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം തടഞ്ഞു. റഷ്യാഫോബിക് അജണ്ട പ്രമോട്ട് ചെയ്തതായി സക്കർബർഗും നിരവധി ഉന്നത വ്യക്തികളും ആരോപിച്ചിരുന്നു.

മെറ്റയെ ഭീകര സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ റഷ്യൻ നടപടിക്കെതിരെ ഉദ്യോഗസ്ഥർ മോസ്‌കോ കോടതിയെ സമീപിച്ചെങ്കിലും ഹർജ്ജി തള്ളുകയായിരുന്നു. റഷ്യൻ മാധ്യമങ്ങൾക്കും വിവര സ്രോതസുകൾക്കും എതിരെ ഫെയ്‌സ്ബുക്ക് സ്വീകരിച്ച നടപടികളെ തുടർന്നാണ് റഷ്യൻ കമ്മ്യൂണിക്കേഷൻസ് ഏജൻസിയായ റോസ്‌കോമാട്സർ ഫെയ്‌സ്ബുക്കിന് നിരോധനം ഏർപ്പെടുത്തിയത്. ഇതിന് മറുപടിയെന്നോണം റഷ്യയിൽ മെറ്റ നടത്തി വന്നിരുന്ന പരസ്യ വിതരണം കമ്പനി നിർത്തിവെച്ചിരുന്നു.

Latest News