Friday, January 31, 2025

ഈ വർഷത്തെ ബുക്കർ പുരസ്‌കാരം ശ്രീലങ്കൻ നോവലിസ്റ്റ് ഷെഹാൻ കരുണതിലകയ്ക്ക്

ഈ വർഷത്തെ ബുക്കർ പുരസ്‌കാരം ശ്രീലങ്കൻ നോവലിസ്റ്റ് ഷെഹാൻ കരുണതിലകിന്. ‘ദി സെവൻ മൂൺസ് ഓഫ് മാലി അൽമേഡ’ എന്ന പുസ്തകത്തിനാണ് അംഗീകാരം. തിങ്കളാഴ്ച രാത്രി ലണ്ടനിലായിരുന്നു പുരസ്‌കാര ദാന ചടങ്ങ്. ക്വീൻ കൺസോർട്ട് കാമിലയിൽ നിന്ന് ഷെഹാൻ കരുണതിലക പുരസ്‌കാരം ഏറ്റുവാങ്ങി. 50,000 പൗണ്ടും അദ്ദേഹത്തിന് ലഭിച്ചു.

ഒരു ദൗത്യത്തിൽ മരിച്ച യുദ്ധ ഫോട്ടോഗ്രാഫറുടെ മരണാനന്തര ജീവിത കഥയാണ് ‘ദി സെവൻ മൂൺസ് ഓഫ് മാലി അൽമേഡ’ എന്ന നോവലിന്റെ പ്രമേയം. 1990-ൽ ശ്രീലങ്കയിലെ ആഭ്യന്തരയുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് പുരസ്‌കാരത്തിന് അർഹമായ നോവൽ. കരുണതിലകയുടെ രണ്ടാമത്തെ നോവലാണിത്. സ്വവർഗ്ഗാനുരാഗിയായ ഫോട്ടോഗ്രാഫറും ചൂതാട്ടക്കാരനുമായ മാലി അൽമേഡയുടെ മരണാനന്തര ജീവിതത്തിന്റെ കഥയാണ് നോവൽ പറയുന്നത്.

47 വയസ്സുകാരനായ ഷെഹാന്റെ രണ്ടാമത്തെ നോവലാണ് ‘ദി സെവൻ മൂൺസ് ഓഫ് മാലി അൽമേഡ’. 2010 ൽ പുറത്തിറങ്ങിയ ‘ചൈനമാൻ: ദ് ലജൻഡ് ഓഫ് പ്രദീപ് മാത്യുവാണ്’ ഷെഹാന്റെ ആദ്യ നോവൽ. യുകെയിലും അയർലൻഡിലും പ്രസിദ്ധീകരിക്കുന്ന ഇംഗ്ലിഷ് നോവലുകൾക്ക് നൽകുന്ന പുരസ്കാരമാണു ബുക്കർ പ്രൈസ്. ഇത്തവണ ആറു പേർ ഫൈനൽ റൗണ്ടിലെത്തിയിരുന്നു.

Latest News