Friday, January 31, 2025

അടിയന്തിരമായി രാജ്യം വിടാൻ ഉക്രൈനിലെ ഇന്ത്യക്കാർക്ക് നിർദ്ദേശം

ഉക്രൈനിലെ ഇന്ത്യക്കാർ അടിയന്തിരമായി രാജ്യം വിടാൻ ഇന്ത്യൻ എംബസിയുടെ നിർദ്ദേശം. ഉക്രൈൻ-റഷ്യൻ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് എംബസി ഇപ്രകാരം ഒരു നിർദ്ദേശം മുന്നോട്ട് വച്ചത്.

ഉക്രൈനിൽ ഇറാൻ നിർമ്മിത കാമികസ് ആളില്ലാ വിമാനം ഉപയോഗിച്ചുള്ള റഷ്യൻ ആക്രമണം തുടരുകയാണ്. ഈ നീക്കത്തെ അമേരിക്ക കുറ്റപ്പെടുത്തി രംഗത്ത് വന്നിരുന്നു. ഇതിനെ തുടർന്നാണ് ഇന്ത്യൻ എംബസിയുടെ നിർദ്ദേശം. “വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ ഉടൻ തന്നെ രാജ്യം വിടണം” കീവിലെ ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി.

ഉക്രൈനിലെ നാല് നഗരങ്ങളിൽ പട്ടാള നിയമങ്ങൾ നടപ്പിലാക്കിക്കൊണ്ടുള്ള ഉത്തരവ് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുഡിൻ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചിരുന്നു. ഇതിനെത്തുടർന്ന് ഉക്രൈനിലേക്ക് യാത്ര പോകരുതെന്ന് നിർദ്ദേശവും നൽകിയിട്ടുണ്ട്. ഉക്രെനിയക്കാരെ കൊല്ലാൻ റഷ്യയെ ഇറാൻ സഹായിച്ചതിന് പിന്നാലെ ഇറാനെതിരെ ഉപരോധം ഏർപ്പെടുത്താൻ യൂറോപ്യൻ യൂണിയനോട് അഭ്യർത്ഥിക്കുമെന്ന് ഉക്രെയ്ൻ വിദേശകാര്യ മന്ത്രി ദിമിച്രോ കുലേബ പറഞ്ഞു.

Latest News