Tuesday, January 21, 2025

ഒമ്പത് സർവകലാശാലയിലെയും വൈസ് ചാന്‍സലര്‍മാർ രാജി വയ്ക്കണം: ഗവർണർ

തിരുവനന്തപുരം. കേരളത്തിലെ ഒമ്പത് സർവകലാശാലാ വൈസ് ചാൻസലർമാർ ഇന്നു രാവിലെ 11.30 നു മുൻപ് രാജി വയ്ക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉത്തരവ് നൽകി. യുജിസി ചട്ടം പാലിക്കാതെയാണ് ഇവരെ നിയമിച്ചതെന്നും ഇന്നു രാജിവച്ചില്ലെങ്കിൽ വിസി- മാർക്കെതിരെ നടപടിയുണ്ടാകുമെന്നും ഗവർണർ വ്യക്തമാക്കി.

സാങ്കേതിക സർവകലാശാലാ വിസി ഡോ. എം.എസ്. രാജശ്രീയെ പുറത്താക്കിയ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഗവർണറുടെ നിർദ്ദേശം. കോടതി വിധി അംഗീകരിക്കുന്നതായി സർക്കാർ ശനിയാഴ്ച കത്തു നൽകുകയും ചെയ്തിരുന്നു.

Latest News