Monday, January 20, 2025

ബ്രിട്ടനെ നയിക്കാന്‍ ഋഷി സുനക്

കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവും ഇന്ത്യന്‍ വംശജനുമായ ഋഷി സുനകിനെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി തെരഞ്ഞടുത്തു. ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഏറ്റവും ഉയര്‍ന്ന പദവി വഹിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് ഋഷി സുനക്. തെരഞ്ഞെടുപ്പില്‍ പെന്നി മോര്‍ഡണ്ടിനെ പിന്തളളി ഋഷി സുനക് പ്രധാനമന്ത്രി പദത്തില്‍ എത്തുകയായിരുന്നു.

ബോറിസ് ജോണ്‍സണ്‍ തെരഞ്ഞെടുപ്പില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്ന് ഋഷി സുനകും, പെന്നി മൊര്‍ഡണ്ടിനും തമ്മിലായിരുന്നു മത്സരം. 180-ലധികം കണ്‍സര്‍വേറ്റീവ് എംപി-മാരുടെ പിന്തുണയുണ്ടായിരുന്ന ഋഷിക്കു മുന്‍പില്‍ മോര്‍ഡണ്ട് പരാജയം സമ്മതിച്ചു.

മുന്‍ പ്രധാനമന്ത്രി ലിസ്ട്രസ്, നടപ്പാക്കിയ സാമ്പത്തിക നയങ്ങള്‍ക്കെതിരെ ഉയര്‍ന്നുവന്ന വിമര്‍ശനങ്ങളെ തുടര്‍ന്ന് അധികാരത്തലേറി 45-ാം ദിവസം രാജി വച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ബ്രിട്ടനില്‍ വീണ്ടും ഒരു തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. തന്നില്‍ നിക്ഷിപ്തമായ ജനഹിതം നിറവേറ്റാന്‍ കഴിഞ്ഞില്ലെന്നായിരുന്നു ലിസ് ട്രസിന്റെ പ്രതികരണം.

നിയുക്ത പ്രധാനമന്ത്രി ഋഷി സുനക് 2015-ല്‍ യോര്‍ക്ക്ഷെയറിലെ റിച്ച്മണ്ടില്‍ നിന്ന് വിജയിച്ചാണ് ആദ്യമായി യുകെ പാര്‍ലമെന്റില്‍ എത്തിയത്. മുന്‍ പ്രധാനമന്ത്രി തെരേസ മേയുടെ മന്ത്രിസഭയില്‍ ജൂനിയര്‍ മന്ത്രിയായും, 2019-ല്‍ ബോറിസ് സര്‍ക്കാരില്‍ ബ്രിട്ടന്റെ ധനമന്ത്രിയായും അദേഹം പ്രവര്‍ത്തിച്ചിരുന്നു.

 

Latest News