ഫിലിപ്പീൻസിൽ രൂക്ഷമായ മഴയിലും ചുഴലിക്കാറ്റിലും പെട്ട് 105 പേർ മരണമടഞ്ഞു. ‘നൽഗെ’ എന്ന പേര് നൽകിയിരിക്കുന്ന കൊടുങ്കാറ്റ് രാജ്യത്ത് അനുഭവപ്പെട്ട ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണ്. ശക്തമായ മഴയിലും കാറ്റിലും പെട്ട് 63 പേരെ കാണാതായി.
ഫിലിപ്പീൻസിലെ 20 ലക്ഷത്തിലേറെ പേർ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ മഴയുടെയും വെള്ളപ്പൊക്കത്തിന്റെയും കെടുതികൾ അനുഭവിക്കുന്നു. പത്തു ലക്ഷത്തോളം പേർ അഭയാർഥി ക്യാമ്പു കളിലുണ്ട്. കുസിയോങ്ങിൽ ഉണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം തിട്ടപ്പെടുത്താനായിട്ടില്ല. കാറ്റിനൊപ്പമെത്തിയ മിന്നൽമഴയിലും മണ്ണിടിച്ചിലിലുമാണ് കൂടുതൽ മരണം. തെക്കൻ ബംഗസമാറോ മേഖലയിലെ മഗുണ്ടനാവോ പ്രവിശ്യയിലാണ് കൂടുതൽ നാശമുണ്ടായത്.