Monday, November 25, 2024

വിവാദപരമായ നോട്ടു നിരോധനത്തിന് ആറു വയസ്

ഇന്ത്യാ മഹാരാജ്യത്തെ സാധാരണക്കാരെ ഞെട്ടിച്ച, പ്രതിസന്ധിയിലാഴ്ത്തിയ ഭീതിപ്പെടുത്തിയ ആ രാത്രിക്കു ആറു വയസ്. നവംബർ എട്ടിനാണ് ഇന്ത്യയിൽ നോട്ടു നിരോധനം കൊണ്ടുവന്നത്. പുതിയ തീരുമാനം എന്തെന്നോ ഏതെന്നോ തിരിച്ചറിയുവാനോ മനസിലാക്കുവാനോ അവസരം കൊടുക്കാതെ ഒരു രാജ്യത്തെ കോടാനുകോടി ജനങ്ങളെ പേടിപ്പിച്ച ആ തീരുമാനത്തിന് ആറു വയസ് ആകുമ്പോൾ നോട്ടുനിരോധനത്തിലൂടെ നടപ്പാക്കുവാൻ ഉദ്ദേശിച്ച ലക്ഷ്യങ്ങൾ നടപ്പിലായില്ല എന്ന് മാത്രമല്ല ആ ലക്ഷ്യങ്ങൾ ഇപ്പോഴും ഭരണപക്ഷത്തിന്റെ വിദൂര സ്വപ്നങ്ങളിലായി അവശേഷിക്കുകയാണ്.

കള്ളപ്പണത്തിന്റെ ഒഴുക്കു തടയുക എന്നതായിരുന്നു നോട്ടു നിരോധനത്തിന്റെ പ്രധാന ലക്ഷ്യമെങ്കിലും രാജ്യത്തെ കള്ളപ്പണ ഇടപാടുകളിലും വലിയ തോതിലുള്ള കുറവ് പ്രകടമല്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. റിയൽ എസ്‌റ്റേറ്റ് ഇടപാടുകൾക്കും പെയിന്റുകൾ, ഹാർഡ്‌വെയർ ഉത്പന്നങ്ങൾ, ഓഫീസ് സാമഗ്രികൾ, മറ്റു ഗാർഹിക ഉത്പന്നങ്ങൾ എന്നിവയുടെ വിൽക്കൽ വാങ്ങലുകൾക്കും കള്ളപ്പണം ഉപയോഗിക്കുന്നതായും സർവേ പറയുന്നു.

ഡിജിറ്റൽ പണമിടപാടുകൾ വർദ്ധിപ്പിക്കുക എന്നതായിരുന്നു നോട്ട് നിരോധനത്തിന്റെ മറ്റൊരു ലക്ഷ്യം. എന്നാൽ ആറു വർഷങ്ങൾ പിന്നിടുമ്പോഴും കറൻസി ഉപയോഗത്തിൽ വർദ്ധനവാണു ഉള്ളതെന്ന് സർവേ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. നോട്ടുനിരോധനത്തിനു ശേഷം രാജ്യത്ത് യുപിഐ പണമിടപാടുകൾ വർദ്ധിച്ചെങ്കിലും 76% ശതമാനം പേരും കറൻസി മുഖേനെയുള്ള പണമിടപാടുകളേയാണ് ആശ്രയിക്കുന്നത്. റിയൽ എസ്റ്റേറ്റ് പോലുള്ള മേഖലകളിൽ കറൻസി ഉപയോഗത്തിൽ 44 ശതമാനത്തോളം വർദ്ധനവുണ്ടായെന്നും പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

30.88 ലക്ഷം കോടി നോട്ടുകളാണ് ഒക്ടോബർ മാസത്തിൽ രാജ്യത്ത് വിനിമയത്തിലുള്ളതെന്ന് റിസർവ് ബാങ്ക് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

Latest News