Monday, November 25, 2024

ഗവര്‍ണര്‍ക്കെതിരെ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ നീക്കം

സര്‍വ്വകലാശാല ചാന്‍സിലര്‍ സ്ഥാനത്തു നിന്നും ഗവര്‍ണറെ നീക്കം ചെയ്യാനുള്ള ബില്ല് കൊണ്ടുവരാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നു. ഇന്നു നടന്ന മന്ത്രി സഭാ യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്തതിനെ തുടര്‍ന്നാണ് തീരുമാനം.

അജണ്ടക്ക് പുറത്ത് ബില്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഡിസംബറില്‍ ചേരുന്ന നിയമസഭാ സമ്മേളനത്തിലായിരിക്കും ബില്ല് അവതരിപ്പിക്കുക. ഗവർണർക്ക് പകരം മന്ത്രിമാരേയോ ഉന്നത വിദ്യാഭ്യാസ രംഗത്തെ വിദഗ്ധരേയോ ചാൻസലർ സ്ഥാനത്തേക്ക് പരിഗണിക്കാൻ ആണ് തീരുമാനം. പ്രതിപക്ഷ പിന്തുണയോടെ ബിൽ പാസാക്കാനാണ് സർക്കാർ നീക്കം.

അതേസമയം, ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റാനുള്ള നീക്കം അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു. ഗവർണറെ മാറ്റുന്നതോടെ സിപിഎം ഭരണമാകും സർവകലാശാലകളിൽ നടക്കുകയെന്നും അത് അംഗീകരിക്കാൻ കഴിയില്ലെന്നും സതീശൻ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ബില്‍ പ്രാബല്യത്തില്‍ വരുന്നതിന് ഗവര്‍ണറുടെ ഒപ്പ് കൂടിയേതീരു എന്നതാണ് വിരോധാഭാസം.

Latest News