Friday, January 31, 2025

രാജീവ്‌ ഗാന്ധി വധക്കേസ്: പ്രതികളെ മോചിപ്പിക്കാൻ സുപ്രിം കോടതി ഉത്തരവ്

 

മുന്‍ പ്രധാനമന്ത്രിയായിരുന്ന രാജിവ് ഗാന്ധി വധക്കേസിലെ പ്രതികളെ മോചിപ്പിക്കാന്‍ സുപ്രീം കോടതിയുടെ ഉത്തരവ്. കേസില്‍ ശിക്ഷ അനുഭവിക്കുന്ന ആറു പ്രതികളെയും മോചിപ്പിക്കാനാണ് സുപ്രീം കോടതിയുടെ നിര്‍ദേശം.

കേസിലെ മറ്റൊരു പ്രതിയായ പേരറിവാളനെ കഴിഞ്ഞ മെയ് മാസത്തില്‍ മോചിപ്പിച്ചിരുന്നു. ഇദ്ദേഹത്തിന് പുറമേ നളിനി ശ്രീഹരന്‍, റോബര്‍ട്ട് പൈസ്, രവിചന്ദ്രന്‍ രാജ, ശ്രീഹരന്‍, ജയകുമാര്‍, മുരുകുന്‍ എന്നിവരെയാണ് കേസില്‍ പ്രതി ചേര്‍ത്തിരുന്നത്. നിലവില്‍ പരോളിലുള്ള നളിനി നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് മോചനത്തിന് ഉത്തരവിട്ടത്.

ശിക്ഷാകാലത്ത് പ്രതികള്‍ വിദ്യാഭ്യാസം നേടിയതും, ജയിലിലെ നല്ല നടപ്പിനെയും കോടതി നിരീക്ഷിച്ചു. എല്ലാ പ്രതികളെയും വിട്ടയക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യുകയും ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്നാണ് നടപടി.

അതേസമയം, മറ്റു കേസുകളില്‍ പ്രതികള്‍ക്ക് ബന്ധമില്ലെങ്കില്‍ മോചിപ്പിക്കാനാണ് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നത്. പേരറിവാളന്റെ ഉത്തരവ് മറ്റുപ്രതികള്‍ക്കും ബാധകമാണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ ബി.ആര്‍.ഗവായ്, ബി.വി.നാഗരത്‌ന എന്നിവരുടെ ബെഞ്ചിാണ് രാജീവ് ഗാന്ധി വധത്തിലെ മുഴുവന്‍ പ്രതികളേയും വിട്ടയച്ചത്.

Latest News