Friday, January 31, 2025

ഹിമാചലില്‍ വിധിയെഴുത്ത് ഇന്ന്: പ്രതീക്ഷയില്‍ മുന്നണികള്‍

ആഴ്ചകള്‍ നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കൊടുവില്‍ ഹിമാചല്‍ പ്രദേശില്‍ ഇന്ന് വിധിയെഴുത്ത്. രാവിലെ എട്ടിന് ആരംഭിച്ച പോളിംഗ് വൈകിട്ട് അഞ്ച് വരെ നീളും.

ഹിമാചല്‍ പ്രദേശില്‍ ആകെയുളള 68 നിയമസഭാസീറ്റുകളില്‍ ആയി 412 സ്ഥാനാര്‍ത്ഥികളാണ് മല്‍സരിക്കുന്നത്. 55ലക്ഷം സമ്മതിദായകരുളള സംസ്ഥാനത്ത് 7884 പോളിംഗ് ബൂത്തുകളാണ് ഒരുക്കിയിരിക്കുന്നത്. നിലവില്‍ ജയ്‌റാം ഠാക്കൂർ നയിക്കുന്ന ബി.ജെ.പി. സർക്കാര്‍ തുടര്‍ ഭരണം നേടുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

അതേസമയം തൊഴിലില്ലായ്മ, പുതിയ പെന്‍ഷന്‍ പദ്ധതിയിലെ പ്രശ്നങ്ങള്‍, അഗ്നിപഥ് പദ്ധതി, ആപ്പിള്‍ കര്‍ഷകരുടെ പ്രതിസന്ധി തുടങ്ങിയ അടിസ്ഥാന ജനകീയ വിഷയങ്ങള്‍ ജനങ്ങള്‍ ഏറ്റെടുത്തതായിട്ടാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. ആം ആദ്മി പാര്‍ട്ടിയും സംസ്ഥാനത്ത് കനത്ത പ്രചാരണമാണ് നടത്തിയത്. തെരഞ്ഞെടുപ്പിന്‍റെ ഫലമറിയാന്‍ ഡിസംബര്‍ എട്ട് വരെ കാത്തിരിക്കണം.

Latest News