കണ്ണൂര്‍ റാണിപുരം ഉല്ലാസയാത്രയുടെ ടൂര്‍ പാക്കേജുകള്‍ പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി. നവംബര്‍ 13 ന് കണ്ണൂര്‍ ഡിപ്പോയില്‍ നിന്നാണ് ആദ്യ സര്‍വീസ് ആരംഭിക്കുന്നത്.
റാണിപുരം- ബേക്കല്‍കോട്ട ഉല്ലാസ യാത്രക്ക് എന്ട്രീ ഫീസ് ഉള്‍പ്പടെ ഒരാള്‍ക്ക് 680 രൂപയാണ് നിരക്ക്. ഭക്ഷണ ചിലവുകള്‍ സഞ്ചാരികള്‍ സ്വന്തമായി വഹിക്കണം. ഉല്ലാസയാത്രയുടെ ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ കെഎസ്ആര്‍ടിസി ബഡ്ജറ്റ് ടൂര്‍ എന്ന സൈറ്റും സഞ്ചാരപ്രേമികള്‍ക്കായി ക്രമീകരിച്ചിട്ടുണ്ട്.
കാഞ്ഞങ്ങാടു നിന്നും 43 കിലോമീറ്റര്‍ അകലെയാണ് റാണിപുരം ബേക്കല്‍ കോട്ട സ്ഥിതിചെയ്യുന്നത്. കടല്‍നിരപ്പില്‍ നിന്നും 750 മീറ്റര്‍ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ജില്ലയിലെ ഏറ്റവും ഉയരം കൂടിയ സ്ഥലമാണ് ഇത്. മുമ്പ് മാടത്തുമല എന്നായിരുന്നു ഇവിടം അറിയപ്പെട്ടിരുന്നത്. കൂടാതെ നിത്യഹരിത ചോലവനങ്ങളും വിശാലമായ പുല്‍മേടുകളും റാണിപുരത്തിന്റെ പ്രത്യേകതയാണ്.
പശ്ചിമഘട്ടത്തില്‍ കാണപ്പെടുന്ന സസ്യജന്തുജാലങ്ങളില്‍ മിക്കവയും ഇവിടെ ഉളളതിനാല്‍ റാണിപുരം വന്യജീവി സങ്കേതമായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഉയര്‍ന്നു കഴിഞ്ഞു. ആന, പുലി, കാട്ടുപന്നി, കുരങ്ങ്, മലയണ്ണാന് തുടങ്ങിയ മൃഗങ്ങളും അസംഖ്യം കിളികളും ചിത്രശലഭങ്ങളും അപൂര്‍വ ഔഷധ സസ്യങ്ങളുമെല്ലാം ഇവിടെയുണ്ട്.
റാണിപുരത്തിനോടു ചേര്‍ന്നാണ് കര്‍ണാടകത്തിലെ കൂര്‍ഗ് മലനിരകളും തലക്കാവേരി വന്യജീവി സങ്കേതവും ഉളളത്. മലമുകളിലേക്കും തിരിച്ചും അഞ്ചു കിലോമീറ്റര്‍ ദൂരം ട്രെക്കിങ്ങ് പാതയുമുണ്ട്. അതിനാല്‍ തന്നെ പ്രകൃതിസ്നേഹികള്‍ക്കും സാഹസികപ്രേമികള്‍ക്കും ഒരുപോലെ പ്രിയപ്പെട്ട സ്ഥലമാണ് റാണിപുരം. കാഞ്ഞങ്ങാടു നിന്നും പനത്തടിയില്‍ നിന്നും റാണിപുരത്തേക്കെത്താം.