Monday, November 25, 2024

ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്യാത്തതിൽ കോടതിയുടെ വിമർശനം

തിരുവനന്തപുരത്തെ പാതയോരങ്ങളിലെ ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്യാത്തതിൽ കേരള ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. സംസ്ഥാനത്തെ പാതയോരങ്ങളിൽ ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കുന്നത് നിരോധിച്ചുകൊണ്ടും, ബോർഡുകൾ നീക്കം ചെയ്യുന്നതിനും തദേശ സ്ഥാപനങ്ങൾ ആലംഭാവം കാട്ടിയതിനെത്തുടർന്നാണ് കോടതിയുടെ വിമർശനം.

കോടതി ഉത്തരവ് നടപ്പാക്കുന്നതിൽ വീഴ്ചവരുത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മേധാവികളെ വിളിച്ചുവരുത്താൻ കോടതി ഉത്തരവിട്ടു. കൂടാതെ അനധികൃത ഫ്ലക്സ് ബോർഡുകൾ സംബന്ധിച്ചുള്ള റിപ്പോർട്ടുകൾ നൽകാൻ അമിക്കസ് ക്യൂറിക്കും കോടതി നിർദ്ദേശം നൽകി.

കോടതി ഉത്തരവ് ഉണ്ടായിട്ടുപോലും സെക്രട്ടറിയേറ്റ്, സംസ്ഥാന പോലീസ് മേധാവിയുടെ കാര്യാലയം തുടങ്ങിയ പൊതുസ്ഥലങ്ങളിൽ നിന്നുപോലും ഫ്ലക്സ് ബോർഡുകളും ബാനറുകളും നീക്കം ചെയ്തിട്ടില്ല. തദേശ സ്ഥാപനങ്ങളുടെ ഈ വീഴ്ച അമിക്കസ്ക്യൂറി കോടതിയെ അറിയിച്ച സാഹചര്യത്തിലാണ് നടപടി.

Latest News