Wednesday, November 27, 2024

നവംബർ 18: കുട്ടികൾക്കു നേരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെയുള്ള ലോകദിനം

നവംബർ 18 പ്രായപൂർത്തിയാകാത്തവർക്കെതിരെയുള്ള ചൂഷണം, ദുരുപയോഗങ്ങൾ, ലൈംഗികാതിക്രമം എന്നിവ തടയുന്നതിനും, അവയിൽനിന്നുള്ള മുറിവുകൾ സൗഖ്യപ്പെടുത്തുന്നതിനുമുള്ള ലോകദിനമായി ആചരിക്കുവാൻ ഐക്യരാഷ്ട്രസഭ തീരുമാനമെടുത്തു. ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനം നവംബർ ഏഴാം തീയതിയാണ് ഈ ദിനം ആചരിക്കുവാൻ തീരുമാനിച്ചത്.

പ്രായപൂർത്തിയാകാത്തവർക്കെതിരായ ലൈംഗിക അതിക്രമങ്ങളെക്കുറിച്ചുള്ള അറിവ് കൂടുതലായി സമൂഹത്തിൽ പരത്തുന്നതിനും, അത്തരം അക്രമങ്ങൾ ഒഴിവാക്കുന്നതിനും അക്രമങ്ങൾ നേരിട്ടവരും അതിനെ അതിജീവിച്ചവരുമായ ആളുകൾ അനുഭവിക്കേണ്ടിവന്ന ബുദ്ധിമുട്ടുകൾ അംഗീകരിക്കുന്നതിനും വേണ്ടിയാണ് ഇത്തരത്തിൽ ഒരു ദിനാചരണം.

ഐക്യരാഷ്ട്രസഭ ഈ ലോകദിനം സ്ഥാപിച്ചത്, പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിനുവേണ്ടിയുള്ള പൊന്തിഫിക്കൽ കമ്മീഷന്റെയും, വിശ്വാസകാര്യങ്ങൾക്കായുള്ള വത്തിക്കാൻ ഡിക്കസ്റ്ററിയുടെയും പിന്തുണയും, ഒപ്പം വിവിധ സർക്കാരിതര സംഘടനകൾക്കും, സമർപ്പിതസമൂഹങ്ങൾക്കും ഒപ്പം ചേർന്ന് പ്രവർത്തിക്കുന്ന അതിജീവിതരുടെ കൂട്ടായ്മയായ “ആഗോളസഹകരണം” (GLOBAL COLLABORATIVE) എന്ന സംഘടനയുടെയും പരിശ്രമങ്ങൾ ഒരുമിച്ച് ചേർത്താണ്.

Latest News