Tuesday, November 26, 2024

പ്രിയയെ കയ്യൊഴിഞ്ഞു കണ്ണൂർ സർവ്വകലാശാല: അപ്പീൽ പോകില്ല

അസോസിയേറ്റ് പ്രൊഫസർ ആകാനുള്ള മതിയായ യോഗ്യത പ്രിയാ വർഗീസിന് ഇല്ലെന്ന ഹൈക്കോടതി വിധിയിൽ കണ്ണൂ‍ർ സർവ്വകലാശാല അപ്പീൽ നൽകില്ല. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വിധിയെ തുടർന്നാണ് സർവ്വകലാശാലയും പ്രിയയെ കയ്യൊഴിയുന്നത്.

കോടതി വിധിയുമായി ബന്ധപ്പെട്ട് വിഷയം ചർച്ച ചെയ്യാൻ അടിയന്തിര സിന്റിക്കേറ്റ് യോഗം ഇന്ന് ചേരും. മതിയായ യോഗ്യത ഇല്ലാഞ്ഞിട്ടും ഒന്നാം റാങ്കിൽ പ്രിയാ വർഗീസ് എത്തിയത് എങ്ങനെ എന്നാ ചോദ്യം സർവകലാശാലയെ വെട്ടിലാക്കിയിരിക്കുകയാണ്. ഇതിനെ തുടർന്നാണ് അപ്പീൽ പോകേണ്ടതില്ല എന്ന് സർവകലാശാലാ തീരുമാനിച്ചത്.

വിഷയം സംബഡിച്ച്‌ വൈസ് ചാൻസലർ നിയമോപദേശം തേടിയിട്ടുണ്ട്. വിസി ഇന്ന് മാധ്യമങ്ങളെ കണ്ടേക്കും. അതേസമയം നിയമോപദേശം തേടാൻ പ്രിയാ വർഗീസും തീരുമാനിച്ചിട്ടുണ്ട്. പ്രിയക്ക് മതിയായ യോഗ്യത ഉണ്ട് എന്ന് അവർത്തിച്ചു പറഞ്ഞ ഇടതു നേതാക്കൾ പോലും മറുകണ്ടം ചാടിയിരിക്കുകയാണ്. അതേസമയം സർക്കാരിന് വിഷയത്തിൽ യാതൊരു പങ്കുമില്ലെന്നു ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും വ്യക്തമാക്കിയിരുന്നു.

Latest News