കേരള സാംസ്‌കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പൈതൃകപഠന കേന്ദ്രത്തിന്റെ ഈ വർഷത്തെ പരിഷീത് തമ്പുരാൻ പുരസ്‌കാരത്തിനു ലീലാവതി ടീച്ചർ അർഹയായി. കേരള സാംസ്‌കാരിക വകുപ്പ് മന്ത്രി ശ്രീ വി എൻ വാസവൻ പുരസ്‌കാരം ടീച്ചർക്ക് സമ്മാനിച്ചു.
‘ലീലാവതി ടീച്ചർ ഒരത്ഭുതമാണ്, ചെറുപ്രായത്തിൽ തന്നെ പുരുഷന്മാർ മാത്രം അടക്കിഭരിക്കുന്ന നിരൂപക മണ്ഡലത്തിൽ കയറി സ്വന്തം ഇരിപ്പിടം കണ്ടെത്തുകയും അതുറപ്പിക്കുകയും ചെയ്ത നിരൂപകയാണ് ഡോ. എം. ലീലാവതി’ മന്ത്രി പറഞ്ഞു. നിരൂപണത്തിന്റെ ലക്ഷ്യം സത്യം കണ്ടെത്തലാണെന്നു പല പുസ്തകങ്ങളിലായി പരന്നു കിടക്കുന്ന ടീച്ചറുടെ ലേഖനങ്ങളിൽ നിന്നും പഠനങ്ങളിൽ നിന്നും വായിച്ചെടുക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൊണ്ണൂറ്റിയഞ്ചാം വയസിലേക്ക് കടന്നിരിക്കുകയാണ് ഈ എഴുത്തമ്മ.