പുതിയ മാറ്റങ്ങളുമായി ഫേസ് ബുക്ക്. ഉപയോക്താക്കളുടെ പ്രൊഫൈലിലെ വ്യക്തി താത്പര്യ വിവരങ്ങൾ നീക്കം ചെയ്യും. ലിംഗ താത്പര്യം, മതപരമായ കാഴ്ചപ്പാടുകൾ, രാഷ്ട്രീയ കാഴ്ചപ്പാടുകൾ, വിലാസം എന്നിവ ഇനി രേഖപ്പെടുത്തേണ്ട. ഡിസംബർ ഒന്ന് മുതൽ ഈ മാറ്റങ്ങൾ നിലവിൽ വരും എന്ന് മെറ്റ അറിയിച്ചു.
ഉപയോക്താക്കളുടെ അഭിരുചികളും താത്പര്യങ്ങളും വിശദമാക്കുന്ന പ്രത്യേക കോളം തന്നെ ഫേസ്ബുക്ക് പ്രൊഫൈലിൽ ഇപ്പോഴുണ്ട്. മാറ്റം ഫേസ്ബുക്ക് ലളിതമായി ഉപയോഗിക്കുന്നതിനാണെന്ന് മെറ്റയുടെ വക്താവ് എമിൽ വാസ്ക്വസ് വ്യക്തമാക്കി. ഫേസ്ബുക്ക് ഉപയോഗം എളുപ്പമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി, ചില പ്രൊഫൈൽ ഫീൽഡുകൾ നീക്കം ചെയ്യുന്നു. ലിംഗ താത്പര്യം, മതപരമായ കാഴ്ചപ്പാടുകൾ, രാഷ്ട്രീയ കാഴ്ചപ്പാടുകൾ, വിലാസം എന്നിവ നീക്കം ചെയ്യും. ഇത് രേഖപ്പെടുത്തിയവരോട് അവ നീക്കംചെയ്യുമെന്ന് അറിയിക്കുന്നു. പ്രൊഫൈലിലെ വിവരങ്ങളിൽ നിന്ന് നീക്കം ചെയ്താലും മറ്റിടങ്ങളിൽ രേഖപ്പെടുത്തുന്നതിന് തടസമില്ലെന്നും വാസ്ക്വസ് വ്യക്തമാക്കി.