ആമസോൺ മഴക്കാടുകളിലെ വനനശീകരണം അവസാനിപ്പിച്ച് കാലാവസ്ഥാ വ്യതിയാനം തടയുന്നതിൽ രാഷ്ട്രത്തെ മുൻനിരയിലേക്ക് കൊണ്ടുവരുമെന്ന് ബ്രസീൽ പ്രസിഡന്റ് ലുല ദ സിൽവ. ഈജിപ്തിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിൽ ആണ് ലുലാ ഇപ്രകാരം പ്രതിജ്ഞ എടുത്തത്.
വനനശീകരണം അവസാനിപ്പിക്കുമെന്നും അതായിരിക്കും തന്റെ പ്രഥമ പരിഗണനയെന്നും ലുല ഇതിനകം തന്നെ വാഗ്ദാനം ചെയ്തിട്ടുണ്ട്. ആമസോൺ കാടുകളിൽ അവശേഷിക്കുന്നതിന്റെ അറുപത് ശതമാനവും ബ്രസീലിലാണ്. ഇത് വ്യാപിച്ച് കിടക്കുകയും എട്ട് രാജ്യങ്ങളെ ഉൾക്കൊള്ളുകയും ചെയ്യുന്നു.”ആമസോണില്ലാതെ ആഗോള സുരക്ഷയില്ല” എന്ന് ലുല പറഞ്ഞിരുന്നു. വനനശീകരണം ഇല്ലാതാക്കുവാൻ സാധ്യമായതെന്തും തങ്ങൾ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അവർ എന്താണ് സംരക്ഷിക്കാൻ സഹായിക്കുന്നത് എന്നതിന്റെ സുപ്രധാന പ്രാധാന്യം അവരെ കാണിക്കാൻ ആമസോണിന്റെ ഹൃദയഭാഗത്ത് 2025 കാലാവസ്ഥാ സമ്മേളനം നടത്താൻ അദ്ദേഹം പ്രതിനിധികളെ ക്ഷണിക്കുകയും ചെയ്തു.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഈ മേഖലയിൽ നിന്നും മരങ്ങൾ മുറിച്ച് മാറ്റുന്നത് വർധിച്ചിരിക്കുകയാണ്. പതിനഞ്ച് വർഷത്തെ കാലയളവിൽ ഏറ്റവും ഉയർന്ന നിലയിലാണ് ഇപ്പോൾ മരങ്ങൾ മുറിക്കുന്നത്. ഈ സാഹചര്യത്തിൽ തന്റെ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിന് ലുല കൃഷി, മരം മുറിക്കൽ, ഖനനം എന്നീ മേഖലയിൽ ശക്തമായ നടപടികൾ കൊണ്ടുവരേണ്ടതുണ്ട്. ഒരു കാലാവസ്ഥാ ദേശീയ ഏജൻസി സ്ഥാപിക്കാൻ പോകുന്നുവെന്ന് പറഞ്ഞ ലുല ആമസോൺ ഫണ്ടിലേക്ക് സംഭാവന ചെയ്യുവാനും ആഹ്വാനം ചെയ്തു. വരും വർഷങ്ങളിൽ ഇതിന്റെയെല്ലാം ഫലം പ്രകടമാകും.