Monday, November 25, 2024

ഒരു രാജ്യം; ഒരു തിരഞ്ഞെടുപ്പ്: രാംനാഥ് കോവിന്ദ് അധ്യക്ഷനായ ആദ്യയോഗം ഇന്ന്

‘ഒരു രാജ്യം; ഒരു തിരഞ്ഞെടുപ്പ്’ പഠിക്കാൻ കേന്ദ്രസർക്കാർ നിയോഗിച്ച സമിതിയുടെ ആദ്യയോഗം ഇന്ന് നടക്കും. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ അധ്യക്ഷതയിൽ ഏഴംഗ ഉന്നതതല സമിതിയാണ് യോഗം ചേരുക. ലോക്സഭയിലേക്കും നിയമസഭകളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുന്നതിന്റെ പ്രായോഗികവശത്തെക്കുറിച്ചു പഠിച്ച് എത്രയുംവേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സമിതിയെ കേന്ദ്രം നിയോഗിച്ചിരിക്കുന്നത്.

ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുന്നതിന് ഭരണഘടനയിലും മറ്റേതെങ്കിലും നിയമങ്ങളിലും ചട്ടങ്ങളിലും മാറ്റംവരുത്തണമോയെന്നും സമിതി പരിശോധിക്കും. നേരത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്ര നിയമ മന്ത്രി അർജുൻ റാം മേഘ് വാൾ എന്നിവർ രാം നാഥ് കോവിന്ദിനെ വസതിയിലെത്തി കണ്ടിരുന്നു. സമിതി പ്രവർത്തിക്കുന്നത് മുൻകൂട്ടി നിശ്ചയിച്ച തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് ആരോപിച്ച് കോൺഗ്രസ് ലോക്സഭാകക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി സമിതിയിൽനിന്ന് പിന്മാറിയിരുന്നു.

Latest News