കേരള നിയമസഭയുടെ 24-ാമത് സ്പീക്കര്‍ ആയി എല്‍ഡിഎഫിലെ എ എന്‍ ഷംസീറിനെ തെരഞ്ഞെടുത്തു. യുഡിഎഫ് സ്ഥാനാര്‍ഥിയായ അന്‍വര്‍ സാദത്തിനെതിരെ 40 ന് 96 വോട്ടുനേടിയാണ് ഷംസീര്‍ വിജയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്, പ്രതിപക്ഷ നേതാവ് വി ഡി സതീശന് എന്നിവര്‍ ഒരുമിച്ച് പുതിയ സ്പീക്കറെ ചെയറിലേക്ക് ആനയിച്ചു.
സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും തലശേരി എംഎല്‍എയുമാണ് എ എന്‍ ഷംസീര്‍. സ്പീക്കര്‍ ആയിരുന്ന എം ബി രാജേഷ് മന്ത്രിയായതിനെ തുടര്‍ന്ന് സ്ഥാനം ഒഴിഞ്ഞതോടെയാണ് തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഷംസീറിനെ ഹൃദയപൂര്‍വ്വം അഭിനന്ദിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
നിയമസഭയില്‍ രാവിലെ പത്തിന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ അധ്യക്ഷതയില്‍ രഹസ്യ ബാലറ്റിലൂടെയാണ് വോട്ടെടുപ്പ് നടത്തിയത്. കേരള നിയമസഭയുടെ 24-ാമത് സ്പീക്കറായാണ് എ എന്‍ ഷംസീര്‍ ചുമതലയേറ്റത്. ആര് ശങ്കരനാരായണന് തമ്പിയായിരുന്നു ആദ്യ സ്പീക്കര്‍.