പന്നിപ്പനി വൈറസിന്റെ ഏറ്റവും പുതിയ വകഭേദം മനുഷ്യനില്‍ സ്ഥിരീകരിച്ചു. ബ്രിട്ടണിലാണ് പന്നിപ്പനിയുണ്ടാക്കുന്ന ഇൻഫ്ലുവൻസ വൈറസിന്റെ വകഭേദമായ ‘എച്ച്1 എൻ2’ എന്ന വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗബാധ കണ്ടെത്തിയ ആള് ചികിത്സയിലൂടെ പൂർണ്ണമായും രോഗമുക്തി നേടിയെന്നും അധികൃതർ വ്യക്തമാക്കി.
ദേശീയ പകർച്ചപ്പനി നിരീക്ഷണപദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയ്ക്കിടയിലാണ് അടുത്തിടെ ഒരാളില്‍ പന്നിപ്പനിക്കു സമാനമായ വൈറസ് ബാധ കണ്ടെത്തിയത്. ബ്രിട്ടനില്‍ ആദ്യമായാണ് ഇത്തരമൊരു കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍, ഇയാള്‍ക്ക് രോഗബാധ ഉണ്ടായത് എവിടെനിന്നാണെന്നു കണ്ടെത്താൻ അധികൃതര്‍ക്കു കഴിഞ്ഞിട്ടില്ല.
അതിനിടെ, സാഹചര്യങ്ങൾ നിരന്തരമായി വിശകലനം ചെയ്യുകയാണെന്ന് അധികൃതര്‍ അറിയിച്ചു. രോഗബാധ സ്ഥിരീകരിച്ച നോർത്ത് യോർക്ഷെയർ മേഖലയിൽ ആശുപത്രികളിലുൾപ്പെടെ മുന്‍കരുതലുകളും ജാഗ്രതാനടപടികളും സ്വീകരിച്ചിട്ടുണ്ട്. വൈറസ് ബാധ കണ്ടെത്തിയ വ്യക്തിയുമായി അടുത്ത സമ്പർക്കമുണ്ടായ വ്യക്തികളെ ആരോഗ്യവകുപ്പ്നി രീക്ഷണത്തിലാക്കിയിരിക്കുകയാണ്.