ലോകത്തെ വിവിധ രാജ്യങ്ങളിൽ നിന്നും കോവിഡ് -19 ന്റെ ഏറ്റവും പുതിയ വകഭേദമായ ബിഎ.2.86 കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഇതുവരെ മൂന്ന് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പുതിയ വകഭേദം മറ്റൊരു കൊവിഡ് തരംഗത്തിന് കാരണമാകുമോ എന്നും ആരോഗ്യവിദഗ്ദര് ആശങ്ക ഉയര്‍ത്തുന്നു.
2021 നവംബറില്‍ കണ്ടെത്തിയ ഒമിക്രോണ്‍ എന്ന കോവിഡ് വൈറസിന്റെ ഏറ്റവും പുതിയ വകഭേദമാണ് ബിഎ.2.86 എന്നാണ് അധികൃതരുടെ വിലയിരുത്തല്‍. ജൂലൈ അവസാനം മുതല്‍, യുഎസ്, യുകെ എന്നിവിടങ്ങളില്‍ ഓരോ ബിഎ .2.86 കേസുകളും ഡെന്മാര്ക്കില് മൂന്ന് കേസുകളും സ്ഥിരീകരിച്ചു. രോഗബാധിതരില്‍ നിന്നും എടുത്ത ബിഎ.2.86 സാമ്പിളിനെക്കുറിച്ച് ശാസ്ത്രജ്ഞര്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
നിലവില്‍, പുതിയ വകഭേദം വേഗത്തില്‍ പടരുന്നതാണോ അതോ മുമ്പത്തേതിനേക്കാള്‍ ഗുരുതരമായ രോഗത്തിന് കാരണമാകുമോ എന്നതിന് തെളിവുകള്‍ ഒന്നും തന്നെയില്ല. യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ ജനങ്ങളോട് മുമ്പത്തെ പോലെ തന്നെ കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്.