മലേഷ്യയില്‍ ഹൈവേയില്‍ ചെറുവിമാനം തകര്‍ന്നു വീണ് 10 പേര് മരിച്ചു. വിമാനത്തിലുണ്ടായിരുന്ന 8 പേരും ഹൈവേ യാത്രക്കാരായ 2 പേരുമാണു അപകടത്തില്‍ മരിച്ചത്. വിമാനം തകര്‍ന്നു വീഴുന്നതിന്റെ ദൃശ്യങ്ങള്‍ ഹൈവേയിലൂടെ സഞ്ചരിക്കുകയായിരുന്ന കാറിലെ ഡാഷ്ബോര്‍ഡ് കാമറയില്‍ പതിഞ്ഞിട്ടുണ്ട്.
മലേഷ്യയുടെ വടക്കന്‍ ദ്വീപായ ലങ്കാവിയില്‍ നിന്നും ക്വാലാലംപൂരിലേക്ക് പുറപ്പെട്ട വിമാനമാണ് അപകടത്തില്‍ പെട്ടത്. വിമാനം ഹൈവേയിലേക്ക് വീണ് അഗ്നിഗോളമായി മാറുകയായിരുന്നു. ഇതിന് പിന്നാലെ ശക്തമായ പുകയുമുണ്ടായി. 10 പേര് മരിച്ചുവെന്ന വിവരം മലേഷ്യന്‍ പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ എട്ട് പേര് വിമാനത്തിലുണ്ടായിരുന്നവരാണ്. ഒരാള്‍ ഹൈവേയിലൂടെ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നുവെന്നും മറ്റൊരാള്‍ കാറില്‍ പോകുമ്പോഴാണ് അപകടത്തില്‍പ്പെട്ടതെന്നും പൊലീസ് വ്യക്തമാക്കി
ആറ് യാത്രക്കാരും രണ്ട് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് മലേഷ്യന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി സ്ഥിരീകരിച്ചിട്ടുണ്ട്.