Tuesday, November 26, 2024

പാക്കിസ്ഥാനിലെ വ്യോമസേനാ താവളത്തില്‍ ചാവേര്‍ ആക്രമണം

പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള മിയാൻവാലി വ്യോമസേനാ താവളത്തില്‍ ഭീകരാക്രമണം. വെള്ളിയാഴ്ച രാത്രിയോടെയാണ് ചാവേർ ബോംബാക്രമണം ഉണ്ടായത്. എയർബേസ് അഗ്നിക്കിരയാകുന്ന വീഡിയോയും പുറത്തുവന്നതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ചാവേറുകൾ ഉൾപ്പെടെ, ആയുധധാരികളായ ആറോളം ഭീകരർ കോണിപ്പടികളിലൂടെയാണ് വ്യോമതാവളത്തിൽ പ്രവേശിച്ചത്. പിന്നാലെ ഇരുവശത്തുനിന്നും കനത്ത വെടിവയ്പ്പ് നടക്കുകയും നിരവധി ബോംബ് സ്ഫോടനങ്ങൾ ഉണ്ടാവുകയും ചെയ്തതായാണ് വിവരം. ആക്രമണം നടത്തിയ ആറു ഭീകരില്‍ മൂന്നുപേരെ വധിച്ചതായും റിപ്പോര്‍ട്ടുണ്ട്.

ചാവേർ ബോംബർമാർക്കെതിരെ പാക്കിസ്ഥാൻ സൈന്യത്തിന്റെ സെെനിക നടപടി തുടരുകയാണ്. മൂന്നു ഭീകരര്‍ വ്യോമതാവളത്തില്‍ തുടരുന്നതായും വിവരമുണ്ട്. അതേസമയം, താലിബാന്‍ അനുകൂല ഭീകരസംഘടനയായ തെഹ്‌രീകെ ജിഹാദ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. വെള്ളിയാഴ്ച ദാറിൽ പാക്കിസ്ഥാൻ സുരക്ഷാസേന സഞ്ചരിച്ചിരുന്ന രണ്ട് വാഹനങ്ങൾക്കുനേരെയും ഭീകരാക്രമണമുണ്ടായിരുന്നു.

Latest News