Sunday, November 24, 2024

അസർബൈജാൻ-അർമീനിയ സംഘര്‍ഷത്തിനു താത്കാലിക പരിഹാരം

രണ്ടുദിവസമായി സംഘർഷം തുടരുന്ന അസർബൈജാൻ-അർമീനിയ രാജ്യങ്ങളിലെ അതിര്‍ത്തി മേഖലകളില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനം. സംഘര്‍ഷം ആരംഭിച്ച നഗോർണോ-കരാബാഖ് മേഖലകളിലെ പ്രാദേശിക അധികൃതരാണ് വെടിനിർത്തൽ തീരുമാനം പ്രഖ്യാപിച്ചത്. റഷ്യൻ സമാധാന സംഘത്തിന്റെ മധ്യസ്ഥതയിലാണ് ഇരു രാജ്യങ്ങളും സംഘർഷം അവസാനിപ്പിച്ചത്.

വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി അർമീനിയൻ സൈനിക യൂണിറ്റുകൾ പ്രദേശത്തുനിന്ന് പിൻവാങ്ങും. പ്രാദേശിക സായുധ വിഭാഗങ്ങളെ നിരായുധീകരിക്കാനും തീരുമാനമുണ്ട്. വെടിനിർത്തൽ ധാരണ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ചൊവ്വാഴ്ച നഗോർണോ-കരാബാഖ് മേഖലയിലെ അർമീനിയൻ സൈനിക യൂണിറ്റുകൾക്കുനേരെ അസർബൈജാൻ സൈന്യം രൂക്ഷമായ ആക്രമണം നടത്തിയിരുന്നു. നിരവധി പേർ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായും നിരവധി പേർക്ക് പരിക്കേറ്റതായും പ്രാദേശിക അധികൃതർ പറഞ്ഞു. ബുധനാഴ്ച രാവിലെയും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഫോടനങ്ങളുണ്ടായി. ഇതേ തുടര്‍ന്നാണ് വെടിനിർത്തൽ തീരുമാനമുണ്ടായത്.

Latest News