കേവലം പതിനാല് വയസ് മാത്രമുള്ള ഒരു കുട്ടി ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട്-എസ്ഡിപിഐ സംഘടിപ്പിച്ച റാലിയില്‍ വിളിക്കുന്ന മുദ്രാവാക്യത്തിന്റെ വീഡിയോ ഏതാനും ദിവസങ്ങളായി വൈറലാണ്. കുടുംബ ഗ്രൂപ്പ് മുതല്‍ ഓഫീസ് ഗ്രൂപ്പില്‍ വരെ അത് പറന്നു നടക്കുന്നു. കാരണം അതിലെ ഓരോ വരിയും അര്‍ത്ഥവും കേരളം ചര്‍ച്ച ചെയ്യണ്ട പ്രധാനപ്പെട്ട വിഷയമാണ്.
ആ കുട്ടി വിളിച്ച മുദ്രാവാക്യത്തിലെ പ്രധാന വരി ഇങ്ങനെയാണ്…’അരിയും മലരും വാങ്ങിച്ച് വീട്ടില്‍ കാത്ത് വെച്ചോളൂ…ഒന്ന് കൂടെ മറന്നടാ ഒന്ന് കൂടെ മറന്നടാ…കുന്തിരിക്കം വാങ്ങിച്ച് വീട്ടില്‍ കാത്ത് വെച്ചോളൂ…’മര്യാദയ്ക്ക് ജീവിച്ചില്ലേല്‍ ഞങ്ങള്‍ക്കറിയാം ആസാദി..വരുന്നുണ്ട് വരുന്നുണ്ട് നിന്റെയൊക്കെ കാലന്മാര്‍…’ എന്ന്.
മലയാളികള്‍ മാത്രമല്ല ഏതൊരു ഇന്ത്യാക്കാരനും ചിന്തിക്കേണ്ടതാണ് ഈ വരികളും വരികളുടെ ഉള്ളില്‍ മറഞ്ഞിരിക്കുന്ന ആന്തരിക അര്‍ത്ഥവും. ക്രൈസ്തവര്‍ക്കും ഹിന്ദുക്കള്‍ക്കുമെതിരെയുള്ള കൊലവിളിയായിരുന്നു ഈ മുദ്രാവാക്യമെന്നത് ജാതിമതഭേദമന്യേ ഏതൊരു സാധാരണക്കാരനും വ്യക്തമാണ്. ഹിന്ദുക്കള്‍ മരണാനന്തര കര്‍മ്മങ്ങള്‍ക്ക് ഉപയോഗിക്കുന്ന അരിയും മലരും ക്രിസ്ത്യാനികള്‍ ഉപയോഗിക്കുന്ന കുന്തിരിക്കവും വാങ്ങിവെക്കണമെന്നാണ് മുദ്രാവാക്യത്തില്‍ ആവശ്യപ്പെടുന്നത്. അതുകൊണ്ടു തന്നെ ഇതൊരു രാഷ്ട്രീയ മുദ്രാവാക്യം മാത്രമായി കാണാന്‍ സാധിക്കില്ല എന്നതാണ് സത്യം.
ക്രിസ്ത്യന്‍ സമൂഹത്തെയും ഹിന്ദു സമൂഹത്തെയും ഒരു ഭാഗത്ത് ശത്രുക്കളായി നിര്‍ത്തികൊണ്ട് എന്താണ് പോപ്പുലര്‍ ഫ്രണ്ട് ഉദ്ദേശിക്കുന്നത്, എന്താണ് ആസാദി എന്നത് കൊണ്ട് ഹിന്ദു സമൂഹത്തിനോടും ക്രിസ്ത്യന്‍ സമൂഹത്തിനോടും പോപ്പുലര്‍ ഫ്രണ്ട് പറയാന്‍ ശ്രമിച്ചത്? തുടങ്ങിയ ചോദ്യങ്ങളാണ് ഇപ്പോള്‍ സമൂഹത്തില്‍ ഉയരുന്നത്.
അതിനെല്ലാം പുറമേ ഈ കുഞ്ഞു മനസ്സില്‍ ആരാണ് ഇത്തരം വിഷം കുത്തി നിറച്ചത് എന്ന ആശങ്കയും പൊതുസമൂഹത്തിനുണ്ട്. വെറുപ്പ് മാത്രം ഈ കുഞ്ഞു മനസ്സില്‍ കേറുന്നത് എങ്ങനെയാണ്? സ്‌നേഹിക്കാന്‍ ശീലിക്കേണ്ട ഈ കുഞ്ഞു പ്രായത്തില്‍ അന്യമത വിദ്വേഷം കുത്തി നിറയ്ക്കുന്നത് ആരാണ്? അന്യമതസ്ഥരോടുള്ള വെറുപ്പ് കുഞ്ഞുങ്ങളിലേക്ക്് പടര്‍ത്തുന്നവരും സമൂഹത്തില്‍ ഉണ്ടെന്നാണ് ഇതിലൂടെ മനസ്സിലാവുന്നത്.
ആ ഒരു മുദ്രാവാക്യം ഒരിക്കലും യാദൃശ്ചികമായി അവിടെ ഉയര്‍ന്നതല്ലെന്നും കൃത്യമായ ധാരണയോടെ തന്നെ വിളിപ്പിച്ചതും പ്രചരിപ്പിച്ചതുമാണെന്നും വ്യക്തമാണ്. ആ കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് എതിരെയും നടപടി എടുക്കാവുന്നതാണ്. ക്രൈസ്തവരേയും ഹിന്ദുക്കളേയും കൊന്നൊടുക്കുമെന്ന തരത്തിലുള്ള പ്രചരണത്തിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നെങ്കിലും പോലീസ് ഒരു കേസ് പോലും ഇതുവരെ ആര്‍ക്കുമെതിരെ എടുത്തിട്ടില്ല. ഇസ്ലാമിക വിരുദ്ധമായി പ്രസംഗിച്ചെന്ന് ആരോപിച്ച് പി.സി.ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ പാഞ്ഞു നടക്കുന്ന പോലീസ് ഈ മുദ്രാവാക്യത്തിന്റെ കാര്യത്തില്‍ മൗനം പാലിക്കുന്നുവെന്ന ആരോപണവും ശക്തമാണ്. പോപ്പുലര്‍ ഫ്രണ്ടിന്റെ മതഭീകരത കുട്ടികളിലൂടെ പ്രചരിപ്പിക്കുകയാണെന്നും ഇതിനെതിരെ കേസെടുക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.
മുപ്പത് വര്‍ഷങ്ങള്‍ക്കപ്പുറം, കാശ്മീര്‍ താഴ്വരകളില്‍ ഉയര്‍ന്നുകേട്ടതും, ‘ദി കാശീര്‍ ഫൈല്‍സ്’ എന്ന ചിത്രത്തില്‍ ചര്‍ച്ച ചെയ്തതുമായ, ‘റലീവ്..ചലീവ്..ഗലീവ്’ (മരിയ്ക്കുക, അല്ലെങ്കില്‍ മതം മാറുക, അല്ലെങ്കില്‍ പലായനം ചെയ്യുക) എന്ന മുദ്രാവാക്യത്തിന്റെ കേരള പതിപ്പാണ് ആലപ്പുഴയില്‍ ഉയര്‍ന്നു കേട്ടതെന്ന ആരോപണവും ശക്തമാണ്. ഈ രണ്ട് മുദ്രാവാക്യങ്ങളും തമ്മിലുള്ള സാമ്യത്തെ സോഷ്യല്‍മീഡിയ പോസ്റ്റുകളിലൂടെ നിരവധിപ്പേര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
നിരേധിക്കേണ്ടതെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ കേന്ദ്ര സര്‍്ക്കാരിന് റിപ്പോര്‍ട്ട് നല്‍കപ്പെട്ട സംഘടനകളാണ് പോപ്പുലര്‍ ഫ്രണ്ടും അതിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ എസ്ഡിപിഐയും. ഐഎസിലേക്ക് മലയാളി ഭീകരരെ റിക്രൂട്ട് ചെയ്തതടക്കമുള്ള ഭീകരവാദകേസുകളില്‍ ഇവര്‍ ആരോപണം നേരിടുന്നുണ്ട്. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നിരവധി കേസുകളാണ് എന്‍.ഐ.എ ഇവര്‍ക്കെതിരെ എടുത്തിട്ടുള്ളത്. കഴിഞ്ഞയാഴ്ച കേരള ഹൈക്കോടതിയും എസ്ഡിപിഐയും പോപ്പുലര്‍ ഫ്രണ്ടും നിരോധിക്കപ്പെടേണ്ട സംഘടനകളാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ തീവ്രവാദ സംഘടനയുടെ ഭാഗമാണെന്നും സംഘടന നിരോധിക്കണമെന്നും ആവശ്യപ്പെട്ട് സൂഫി ഇസ്ലാമിക് ബോര്‍ഡും രംഗത്തെത്തിയിരുന്നു.
ആലപ്പുഴയിലെ വിവാദ മുദ്രാവാക്യത്തിനെതിരെ നടപടി എടുക്കാന്‍ ബാലാവകാശ കമ്മീഷനോ, കോടതിയോ, പോലീസോ ഇടപെടുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. അതിന് അവര്‍ തയ്യാറായില്ല എങ്കില്‍ അതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ മുദ്രാവാക്യത്തില്‍ പരാമര്‍ശിക്കപ്പെടുന്ന ഇരു സമുദായ സംഘടനകള്‍ക്കും അവകാശമുണ്ട്.