ആധാര്‍ കാര്‍ഡ് സൗജന്യമായി പുതുക്കുന്നതിനുള്ള സമയപരിധി 2024 ജൂണ്‍ 14 വരെ നീട്ടി. മാര്‍ച്ച് 14 വരെയായിരുന്ന സമയപരിധിയാണ് ഇപ്പോള്‍ നീട്ടിയത്. പത്ത് വര്‍ഷം മുമ്പ് ആധാര്‍ കാര്‍ഡ് എടുത്തവര്‍ക്കും വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാനുള്ളവര്‍ക്കും സൗജന്യമായി ചെയ്യാവുന്നതാണ്.
പത്ത് വര്‍ഷത്തിലൊരിക്കലെങ്കിലും ആധാര്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ യുയുഐഡിഎഐ നിര്‍ദേശിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ വഴി പുതുക്കുന്നതിനായി https://myaadhaar.uidai.gov.in/ ലോഗിന്‍ ചെയ്യുക. ‘ഡോക്യുമെന്റ് അപ്‌ഡേറ്റ്’ ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ നിലവിലുള്ള വിശദാംശങ്ങള്‍ കാണാന്‍ കഴിയും. വിശദാംശങ്ങള്‍ പരിശോധിച്ച് അടുത്ത ഹൈപ്പര്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ഐഡന്റിറ്റി പ്രൂഫ്, അഡ്രസ് ഡോക്യുമെന്റുകളുടെ തെളിവ് എന്നിവ തെരഞ്ഞെടുക്കുക.
സ്‌കാന്‍ ചെയ്ത പകര്‍പ്പുകള്‍ അപ്ലോഡ് ചെയ്യാം.