Monday, November 25, 2024

അഞ്ച് വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും ആധാറില്‍ പേര് ചേര്‍ക്കാം

അഞ്ച് വയസില്‍ താഴെയുള്ള നവജാത ശിശുക്കള്‍ക്കും ആധാറില്‍ പേര് ചേര്‍ക്കാം. പൂജ്യം മുതല്‍ അഞ്ച് വയസുവരെയുള്ള കുട്ടികളുടെ ആധാര്‍ എന്റോള്‍മെന്റ് സമയത്ത് അവരുടെ ബയോമെട്രിക്സ് (വിരലടയാളം, കൃഷ്ണമണി രേഖ) ശേഖരിക്കില്ല.

എന്നാല്‍ എന്റോള്‍ ചെയ്യപ്പെടുമ്പോള്‍ കുട്ടികളുടെ ജനനസര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. പിന്നീട് കുട്ടികളുടെ അഞ്ചാം വയസിലും 15-ാം വയസിലും ബയോമെട്രിക്സ് നിര്‍ബന്ധമായും പുതുക്കണം.

അഞ്ചാം വയസിലെ നിര്‍ബന്ധിത ബയോമെട്രിക്സ് പുതുക്കല്‍ ഏഴു വയസിനുള്ളിലും, 15 വയസിലെ നിര്‍ബന്ധിത ബയോമെട്രിക്സ് പുതുക്കല്‍ 17 വയസിനുള്ളിലും നടത്തിയാല്‍ മാത്രമേ സൗജന്യ പുതുക്കല്‍ സൗകര്യം ലഭ്യമാകുകയുള്ളൂ. അല്ലാത്തപക്ഷം നൂറ് രൂപ നിരക്ക് ഈടാക്കും.

ആധാറുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്കും പരാതികള്‍ക്കും വിളിക്കേണ്ട നമ്പര്‍ : സിറ്റിസണ്‍ കാള്‍ സെന്റര്‍: 1800-4251-1800 / 0471 2335523. കേരള സംസ്ഥാന ഐ.ടി മിഷന്‍ (ആധാര്‍ സെക്ഷന്‍): 0471-2525442. സംശയങ്ങള്‍ക്ക് : uidhelpdesk@kerala.gov.in എന്ന മെയില്‍ ഐഡിയിലേക്ക് മെയില്‍ അയക്കുകയും ചെയ്യാം.

 

Latest News