അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റില്‍ പുതിയ ക്യാമ്പയിനുമായി ആം ആദ്മി പാര്‍ട്ടി. കേജരിവാളിന്റെ അറസ്റ്റില്‍ ‘ജയിലിന് മറുപടി വോട്ടിലൂടെ’ എന്ന ക്യാമ്പയിന്‍ ലക്ഷ്യം വെക്കുന്നത് ആം ആദ്മി പാര്‍ട്ടിയുടെ ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണം കൂടിയാണ്. ബിജെപിക്ക് ബോണ്ട് നല്‍കിയ കമ്പനികള്‍ നികുതിയിലും വെട്ടിപ്പ് നടത്തി എന്ന് സഞ്ജയ് സിംഗ് എം പി ആരോപിച്ചു.
ഇതിനിടയില്‍ ഡല്‍ഹി മദ്യനയ അഴിമതിയില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ബിആര്‍എസ് നേതാവ് കെ കവിതയുടെ ഇടക്കാല ജാമ്യാപേക്ഷ കോടതി തള്ളി. ഡല്‍ഹി റോസ് അവന്യൂ കോടതിയുടേതാണ് നടപടി. മകന്റെ പരീക്ഷ അടക്കം ചൂണ്ടിക്കാട്ടിയായിരുന്നു കവിത കോടതിയെ സമീപിച്ചത്. അന്വേഷണം നിര്‍ണായക ഘട്ടത്തിലിരിക്കെ കവിതയെപ്പോലെ ഏറെ സ്വാധീനമുള്ള ഒരാള്‍ക്ക് ഇടക്കാല ജാമ്യം അനുവദിക്കരുതെന്ന ഇഡി വാദം കോടതി അംഗീകരിച്ചു. ജലബോര്‍ഡ് അഴിമതി ഉയര്‍ത്തി ബിജെപി എംഎല്‍എമാര്‍ പ്രതിഷേധിച്ചതോടെ ദില്ലി നിയമസഭ പ്രക്ഷുബ്ധമായി. ആറ് ബിജെപി എംഎല്‍എമാരെ സ്പീക്കര്‍ സഭയില്‍നിന്ന് പുറത്താക്കി.
ബിജെപിക്ക് ഇലക്ടറല്‍ ബോണ്ട് വഴി പണം നല്‍കിയ കമ്പനികള്‍ രാജ്യത്തിനു ലഭിക്കേണ്ട നികുതിപ്പണം നല്‍കാത്തത് സിബിഐയും ഇഡിയും അറിഞ്ഞിരുന്നോ എന്നും സഞ്ജയ് സിംഗ് എം പി ചോദിച്ചു. കേജരിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന ഹര്‍ജി നിരന്തരം വരുന്നതില്‍ ദില്ലി ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി. ഹര്‍ജിക്കാരന് വലിയ പിഴ ചുമത്തുകയാണ് വേണ്ടതെന്ന് പറഞ്ഞ കോടതി ഹര്‍ജി ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിന് കൈമാറി.