ആം ആദ്മിപാര്‍ട്ടിക്ക് കേരളത്തിലാദ്യമായി തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഇടുക്കി കരിങ്കുന്നം പഞ്ചായത്തിലാണ് ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി ബീനാ കുര്യന് അട്ടമിറി വിജയം നേടിയത്. കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റാണ് നാല് വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ആം ആദ്മി പാര്‍ട്ടി കയ്യടക്കിയത്.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ആം ആദ്മിക്കുണ്ടായ വിജയത്തെ പാര്‍ട്ടി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാള്‍ അഭിനന്ദിച്ചു. ബിനാകുര്യന്റെ വിജയം കേരളത്തിലെ എല്ലാ ആം ആദ്മി പാര്‍ട്ടിയംഗങ്ങള്‍ക്കും സമര്‍പ്പിക്കുന്നുവെന്ന് അദ്ദേഹം എക്സില്‍ കുറിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫിന് വന്‍ മുന്നേറ്റമാണ് ഉണ്ടായത്. 33 തദ്ദേശഭരണ വാര്‍ഡുകളില്‍ 17 ഇടത്ത് യുഡിഎഫ് വിജയിച്ചപ്പോള്‍ എല്‍ഡിഎഫ് 10 ഇടത്ത് മാത്രമേ വിജയം നേടാന്‍ കഴിഞ്ഞുള്ളു