Monday, April 21, 2025

കണ്ടെത്തിയത് ഒരു കുടുംബത്തിലേതുള്‍പ്പെടെ 60 ഓളം മൃതദേഹങ്ങള്‍; ഗാസയില്‍ മൃതദേഹങ്ങള്‍ കുമിഞ്ഞു കൂടുന്നു

ജീര്‍ണിച്ച മൃതദേഹങ്ങളുടെയും പട്ടിണിയുടെയും തെരുവായി ഗാസ സിറ്റി. വ്യോമാക്രമണത്തില്‍ തകര്‍ന്ന വീടുകളുടെയും ഫ്‌ലാറ്റുകളുടെയും അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഡസന്‍ കണക്കിന് മൃതദേഹങ്ങളാണ് കണ്ടെടുത്തത്. നൂറുകണക്കിന് മൃതദേഹങ്ങള്‍ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം.

ഗാസയുടെ അടുത്തുള്ള ടെല്‍ അല്‍ ഹവയില്‍ നിന്നും പരിസരങ്ങളില്‍ നിന്നുമാണ് മൃതദേഹങ്ങള്‍ ഏറെയും കണ്ടെടുത്തത്. നിരവധി മൃതദേഹങ്ങളും പരിക്കേറ്റവരെയും അല്‍ അഹ്‌ലി ആശുപത്രിയില്‍ എത്തിച്ചതായി ഡയറക്ടര്‍ ഫാദല്‍ നയീം പറഞ്ഞു. വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഒരു കുടുംബത്തിലെ മുഴുവന്‍ അംഗങ്ങളുടേതുള്‍പ്പെടെ 60ഓളം മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

ടെല്‍ അല്‍ ഹവയില്‍ നിന്ന് വെള്ളിയാഴ്ച രാവിലെയാണ് ഇസ്രായേല്‍ സേന പിന്മാറിയത്. ആഴ്ചകള്‍ നീണ്ട വ്യോമാക്രമണമാണ് ഇവിടെ നടത്തിയത്.

Latest News