അബുദാബി അന്താരാഷ്ട്ര വിമാനത്താവളം ഇനി സായിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്ന് അറിയപ്പെടും.യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. 2024 ഫെബ്രുവരി 9 മുതല്‍ പുതിയ പേര് നിലവില്‍ വരും.
അബുദാബി വിമാനത്താവളത്തിന്‍റെ പുതിയ അത്യാധുനിക ടെര്‍മിനലായ ‘ടെര്‍മിനല്‍ എ’- ഇന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.ഇതിന് പിന്നാലെയാണ് യു എ ഇ പ്രസിഡന്റ് പുനര്‍നാമകരണം സംബന്ധിച്ച ഉത്തരവും പുറത്തിറക്കിയത്. പഴയ ടെർമിനലിനേക്കാൾ മൂന്നിരട്ടി വലിപ്പമുള്ളതാണ് പുതിയ ടെർമിനൽ. .ഏകദേശം, 742,000 ചതുരശ്ര മീറ്റര്‍ ബില്‍റ്റ്-അപ്പ് ഏരിയ ഉള്‍ക്കൊള്ളുന്ന രീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. വർഷം നാലരക്കോടി യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ടിതിന്
അതേസമയം, നാളെ മുതൽ നവംബർ 14 വരെയുള്ള ദിവസങ്ങളിൽ മൂന്ന് ഘട്ടമായാണ് വിമാന സർവീസുകൾ പുതിയ ടെർമിനലിലേക്ക് മാറ്റുക. നാളെ മുതൽ വിസ് എയറും 15 വിമാനകമ്പനികളും പുതിയ ടെർമിനിലേക്ക് മാറും.