Monday, November 25, 2024

ദേശീയപാതകളിലെ അപകടമരണങ്ങള്‍; കേരളത്തില്‍ വന്‍ വര്‍ധന

കേരളത്തിലെ ദേശീയപാതകളിലുണ്ടാകുന്ന അപകടങ്ങളുടെ എണ്ണത്തില്‍ 87 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. കേരളത്തിലെ ദേശീയ പാതകളില്‍ ഉണ്ടാകുന്ന അപകടങ്ങളില്‍ മരിക്കുന്നവരില്‍ ഭൂരിഭാഗവും കാല്‍നടയാത്രക്കാരും ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരുമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ ഒരു ദശകത്തിലെ കണക്കെടുത്താല്‍ ഏറ്റവും കൂടുതല്‍ ദേശീയപാത അപകടങ്ങള്‍ രേഖപ്പെടുത്തിയത് കേരളത്തിലാണ്. ഇന്ത്യയിലെ മുഴുവന്‍ കണക്കെടുത്താല്‍ 2022ല്‍ ഏറ്റവും കൂടുതല്‍ കാല്‍നടയാത്രക്കാരും ഇരുചക്രവാഹന യാത്രികരും മരിച്ചത് കേരളത്തിലെ ദേശീയ പാതകളിലാണെന്ന് ദേശീയ റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടും വ്യക്തമാക്കുന്നു. 2022ല്‍, കേരളത്തിലെ പൊതുമരാമത്തു വകുപ്പിനു കീഴിലുള്ള ദേശീയപാതകളില്‍ 329 കാല്‍നട യാത്രക്കാരും 592 ഇരുചക്രവാഹന യാത്രക്കാരും മരിച്ചതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

2022-ല്‍ കേരളത്തിലെ ദേശീയപാതകളില്‍ നടന്ന അപകട മരണങ്ങളില്‍ പകുതിയിലധികവും അമിതവേഗത മൂലം ഉണ്ടായതാണ്. 1197 അപകടങ്ങളില്‍ 667 എണ്ണവും അമിത വേഗത കാരണമാണ് സംഭവിച്ചതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

 

Latest News