Tuesday, November 26, 2024

ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനിയുമായി കൈകോര്‍ത്ത് അദാനി ഗ്രൂപ്പ്

ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനിയുമായി ചേര്‍ന്നുപ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞം തുറമുഖ കമ്പനി ധാരണയായതായി അദാനി ഗ്രൂപ്പ്. തുറമുഖത്തെത്തുന്ന കണ്ടെയ്‌നറുകളുടെ നീക്കം ഏളുപ്പത്തില്‍ സാധ്യമാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ജനീവ ആസ്ഥാനമായുള്ള മെഡിറ്ററേനിയന്‍ ഷിപ്പിങ്ങ് കമ്പനിയുമായാണ് (എം.എസ്.സി) അദാനി ഗ്രൂപ്പ് ധാരണയിലെത്തിയിരിക്കുന്നത്.

നിലവില്‍ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് അദാനി ഗ്രൂപ്പ്, എം.എസ്.സിയുമായി ചേര്‍ന്നുപ്രവര്‍ത്തിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ മദര്‍ഷിപ്പുകളുള്‍പ്പടെ ഏകദേശം 700 -ഓളം ചരക്കുകപ്പലുകളുളള എം.എസ്.സി ഗ്രൂപ്പ്, 155 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എം.എസ്.സി ഗ്രൂപ്പിനുപുറമെ അന്താരാഷ്ട്രരംഗത്തെ പ്രമുഖ ഷിപ്പിങ് കമ്പനികളായ എവര്‍ഗ്രീന്‍ ലൈന്‍, സി.എം.എ.സി.ജി.എം, ഒ.ഒ.സി.എല്‍ തുടങ്ങിയ കമ്പനികളും വിഴിഞ്ഞം തുറമുഖവുമായി ചേര്‍ന്നുപ്രവര്‍ത്തിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദാനി ഗ്രൂപ്പ് അറിയിച്ചു.

അതേസമയം, കമ്പനിയുമായുള്ള പങ്കാളിത്തം വിനോദസഞ്ചാരരംഗത്തെ കുതിപ്പിനുമിടയാക്കും. കൂടാതെ, കൊളംബോ, സിംഗപ്പൂര്‍ തുറമുഖങ്ങള്‍ക്ക് വെല്ലുവിളിയായി വിഴിഞ്ഞം മാറാനുള്ള സാധ്യതയുണ്ടെന്നും വിദഗ്ദര്‍ കരുതുന്നു.

Latest News